‘ഓന്ത് മുട്ടയിടുമോ…?’ കുഞ്ഞുകുറിപ്പുകൾ ചേർത്ത് ഒരു ഡയറി; രണ്ടാംക്ലാസുകാരുടെ കുറിപ്പുകൾ ഇനി ഒന്നാം ക്ലാസുകാർ പഠിക്കും

malayalam textbook

കോറോം മുത്തത്തി എൽപി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആദിദേവ് എഴുതിയ കുറിപ്പുകൾ ഇനി കുഞ്ഞനുജന്മാരും അനുജത്തിമാരും പഠിക്കും. ഇപ്പോൾ രണ്ടാം ക്ലാസിലെത്തിയ ആദിദേവിന്റെയും മറ്റു കൂട്ടുകാരുടെയുമ് കുറിപ്പുകൾ ചേർത്ത് അദ്ധ്യാപിക ടി വി സതിയുടെ നേതൃത്വത്തിൽ ഒരു ഡയറി തന്നെ തയാറാക്കി. കുഞ്ഞെഴുതുകൾ എന്ന പേരിൽ അവ പാഠഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

Also Read: പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴയിട്ട് സൗദി ആരോഗ്യമന്ത്രാലയം

‘എൻ്റെ വീട്ടിലെ ചെടിയുടെ താഴെ ഓന്തിനെ കണ്ടു. ഞാൻ അതിനെ കുറച്ചു സമയം നോക്കി. അപ്പോൾ ഓന്ത് കുഴിയുണ്ടാക്കുന്നു. ഞാൻ അമ്മയോട് പറഞ്ഞു. അമ്മ പറഞ്ഞു “ഒന്നും ചെയ്യരു ത്”. കുറേക്കഴിഞ്ഞ് നോക്കു മ്പോൾ കുഴിയിൽ കുറേ മുട്ട. പിന്നെ ഓന്ത് കുഴിയിലേക്ക് മണ്ണ് നിറച്ചു. അതിനുശേഷം അതിനെ കാണുന്നില്ല’ എന്നായിരുന്നു ആദിദേവിന്റെ കുറിപ്പ്. ‘മരം മുറിക്കാൻ എണ്ണ വേണോ?’, ‘തേളിന്റെ ആക്രമണത്തിൽ നിന്ന് അച്ഛനെ രക്ഷിച്ച കോഴി’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടുള്ള കുറിപ്പുകളും പാഠഭാഗത്തിലുണ്ട്.

Also Read: മോൻസൻ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്‌സോ കേസിൽ വിധി ഇന്ന്

ആദിദേവിന്റെ കുറിപ്പ് യുറീക്കയിലും അച്ചടിച്ച് വന്നിരുന്നു. ആദിദേവ് രണ്ടാം ക്ലാസിലും എഴുത്ത് തുടർന്നതോടെ പ്രധാനാധ്യാപകൻ പയ്യന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിലേക്കും എൻസിആർടിയിലേക്കും കുറിപ്പുകൾ അയച്ചതോടെ മലയാളം പാഠപുസ്തകമായി കേരളം പാഠാവലിയുടെ രണ്ടാം പതിപ്പിൽ ആദിദേവിന്റെ കുറിപ്പുകൾ കൂടെ ഉൾപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News