രണ്ടാം ടി20 ഇന്ന് ഡല്‍ഹിയില്‍; പരമ്പര ഉറപ്പിക്കാന്‍ നീലപ്പട, കടുവകള്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടം

india-t20

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി20 മത്സരം ഇന്ന്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ നീലപ്പട ഇറങ്ങുമ്പോള്‍, ബംഗ്ലാദേശിന്റെത് നിലനില്‍പ്പിന്റെ പോരാട്ടമാണ്.

Also Read: T-20 വനിതാ ലോകകപ്പ്: സെമി പ്രതീക്ഷയിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ഇന്ന് ജയിച്ചാല്‍ ടെസ്റ്റ് പരമ്പരക്കൊപ്പം ടി20 പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഓപ്പണറായി സഞ്ജു സാംസണ്‍ തന്നെ ഇറങ്ങും. കഴിഞ്ഞ മത്സരത്തിലും സഞ്ജുവായിരുന്നു ഓപ്പണര്‍. 19 ബോളില്‍ 29 റണ്‍സാണ് എടുത്തത്.

ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 128 റണ്‍സ് എന്ന ലക്ഷ്യം കേവലം 12 ഓവറില്‍ ഇന്ത്യ മറികടന്നിരുന്നു. മൂന്ന് മത്സരങ്ങളാണ് ടി20യിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News