വിഴിഞ്ഞം പദ്ധതിക്ക് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാര്‍; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

വിഴിഞ്ഞത്തിന് അനുമതി നിഷേധിച്ചത് രണ്ടാം യു പി എ സര്‍ക്കാരാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ചൈനാ കമ്പനിയുടെ പേര് പറഞ്ഞാണ് അന്ന് പദ്ധതി നിഷേധിച്ചത്. പദ്ധതി അട്ടിമറിക്കാന്‍ വിമോചന സമരം മോഡല്‍ നടപ്പാക്കാന്‍ കെ സുധാകരനും വിഡി സതീശനും ശ്രമിച്ചുവെന്നും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read; പുനഃസംഘടനയിൽ പണിപാളി കോൺഗ്രസ്; പ്രവർത്തകർ മുതൽ എംപിമാർക്കിടയിൽ വരെ പരാതിപ്രളയം

സംസ്ഥാന താല്പര്യം മുന്‍ നിര്‍ത്തിയാണ് ഇടത് പക്ഷം നേരത്തെ സമരം ചെയ്തത്. അദാനിക്ക് അനുകൂലമായ കരാര്‍ ആണ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് തയാറാക്കിയത്. പദ്ധതി വൈകാതിരിക്കാന്‍ കരാറുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട് പോയി. സുധാകരനും സതീശനും മോശമായ പ്രസ്താവനകളുമായി സമരം നടത്തി. വിമോചന സമരം നടത്തുമെന്നു പോലും കെ.സുധാകരന്‍ പറഞ്ഞു- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Also Read: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ; നീക്കം സംസ്ഥാനങ്ങളുടെ എതിർപ്പ് മറികടന്ന്

അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് വലിയ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. പദ്ധതി പ്രദേശത്ത് യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News