രണ്ടാമത്തെ വന്ദേ ഭാരത് തിരുവനന്തപുരത്തെത്തി, റൂട്ടും യാത്രാ ക്രമവും തയ്യാറായി

കേരളത്തിനായു‍ള്ള രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനും തിരുവനന്തപുരത്തെത്തി. ബുധന്‍ ഉച്ചയ്ക്ക് 2.45 ഓടെ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ വ്യാ‍ഴം പുലര്‍ച്ചെ 4.30ന് കൊച്ചുവേളിയിലെത്തി.  ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍കോട് നിന്നാകും ഉദ്ഘാടന സര്‍വ്വീസ്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ്  ബുധനാ‍ഴ്ചയോടെ ആരംഭിക്കുമെന്നാണ് സൂചന.

ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേ ഭാരതാണ് കേരളത്തിന് അനുവദിച്ചത്. കാവിയും വെള്ളയും ചേര്‍ന്നതാണ് പുതിയ വന്ദേ ഭാരതിന്‍റെ നിറം.  ആകെ 8 കോച്ചുകളുണ്ട്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീ‍ഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും.

ALSO READ: തിളക്കമാര്‍ന്ന വിജയങ്ങളുമായി ജെ ജെം: മണിപ്പൂരില്‍ നിന്ന് കേരളം അഭയം നല്‍കിയ കുട്ടിയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും സർവീസ്. രാവിലെ ഏഴു മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ്‌ ഉണ്ടാകുമെന്നാണ് അറിയിപ്പ്.

ALSO READ: പ്രായപൂർത്തി ആകാത്ത കുട്ടിക്ക് നേരെ അശ്ശീല ആംഗ്യം; പ്രതിക്ക് രണ്ടു വർഷം തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News