രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങളും പുറത്ത് വിട്ടു. ആഴ്ചയിൽ 6 ദിവസമാണ് സർവ്വീസ് ഉള്ളത്. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. തിങ്കളാഴ്ച കാസർഗോഡേക്ക് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല.
ALSO READ:93-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ
കാസർഗോഡ് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും, കണ്ണൂർ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊർണൂർ – 10.03/10.05 am, തൃശൂർ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർഗോഡ് – 11.55pm എന്നിങ്ങനെയാണ് സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ വന്ദേ ഭാരതിന് മലപ്പുറം തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവെ അറിയിച്ചെന്ന് ഇടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.ആദ്യ വന്ദേ ഭാരതിലും സ്റ്റോപ് അനുവദിക്കുന്നതിനായി തുടർന്നും ശ്രമം നടത്തുമെന്നും എംപി അറിയിച്ചു.
ALSO READ:ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു
രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസർകോട് നിന്നാണ്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here