‘വീടിനു മുന്നിൽ സ്ത്രീയും കുട്ടിയും വന്നുനിൽക്കുന്നുവെന്നത് ബാലയുടെ നാടകം, അത് പൊളിഞ്ഞു ‘; ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലരുതെന്ന് സീക്രട്ട് ഏജന്റ്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബന്ധു കൂടിയായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇപ്പോഴിതാ ബാലയുടെ നാലാം വിവാഹത്തിന് പിന്നാലെ ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ‘സീക്രട്ട് ഏജന്റ്’ യൂട്യൂബ് ചാനലിലൂടെ സായി പുറത്തുവിട്ട വീഡിയോ ആണ് വൈറലാകുന്നത്. ഇനിയെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കയറി ചെല്ലരുതെന്നും സായ് ബാലയോട് പറയുന്നു.

ബാല നേരത്തെ തന്നെ സെറ്റ് ചെയ്ത് വച്ചിരുന്ന നാടകമായിരുന്നു എല്ലാം എന്നാണ് സായ് കൃഷ്ണ പറയുന്നത്. ഇങ്ങേരെ പറ്റി എന്ത് പറയാനാണ്. എന്റെ വീടിന് മുന്‍പില്‍ ഒരു സ്ത്രീയും കുട്ടിയും വന്ന് നില്‍ക്കുന്നുവെന്ന് പറഞ്ഞ് ചെയ്ത വീഡിയോ നാടകത്തിന് തിരശീല വീഴുക ഇങ്ങനെയായിരിക്കും എന്നത് ഏകദേശം എല്ലാ മലയാളികള്‍ക്കും മനസിലായതാണ്. ഈ സംഭവത്തെ കുറിച്ച് പറയാന്‍ മാധ്യമങ്ങളെ വിളിച്ച് കൂട്ടിയപ്പോഴാണ് വീണ്ടും കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞത്. അങ്ങേരുടേത് അട്രോഷ്യസ് ആയിട്ടുള്ള കളിയാണ്.” എന്നാണ് സ്‌ക്രീട്ട് ഏജന്റ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് അവരെ പിടിച്ചില്ലെന്നും വീട്ടില്‍ കയറി ആക്രമണം എന്നത് ബാലയുടെ നാടകമായിരുന്നുവെന്നും അത് പൊളിയാന്‍ കാരണം അയല്‍വാസിയായ ചേട്ടനാണെന്നും സായ് വീഡിയോയിൽ പറയുന്നു.

കല്ല്യാണത്തിന് വേണ്ടതെല്ലാം സെറ്റാക്കിയതിന് ശേഷമാണ് ബാല മാധ്യമങ്ങളോട് താന്‍ വിവാഹം കഴിക്കുമെന്ന് വന്ന് പറഞ്ഞതെന്നും സായ് വ്യക്തമാക്കി. ബാല വിവാഹം കഴിച്ചതില്‍ സന്തോഷമെന്നും സായി പറയുന്നുണ്ട്. എന്തായാലും സന്തോഷമായി അയാള്‍ പോകട്ടെ, മറ്റുള്ളവരുടെ സന്തോഷം കെടുത്താതിരിക്കട്ടെ എന്നും സായ് വ്യക്തമാക്കുന്നുണ്ട്. ബാല മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഗിമ്മിക്കുകള്‍ കാണിക്കാതിരിക്കട്ടെ എന്നും സായി പറഞ്ഞു.

ALSO READ: നടൻ ബാലയുടെ വിവാഹത്തിനു പിന്നാലെ വീഡിയോയുമായി മുൻ ഭാര്യ എലിസബത്ത്, ‘കുറച്ച് വിഷമമുണ്ടായിരുന്നു.. ഇപ്പോൾ ഭയങ്കര ഹാപ്പിയായി.!-വീഡിയോ
അമൃത സുരേഷ് വീണ്ടും കല്ല്യാണം കഴിച്ചപ്പോൾ വിമർശിച്ചവർ ബാലൻ നാലാമതും വിവാഹം ചെയ്തപ്പോൾ എന്തുകൊണ്ട് വിമർശിച്ചില്ല എന്നും സായ് ചോദിക്കുന്നു . പുരുഷന്‍ എന്ന നിലയിലുള്ള പ്രിവിലേജൊക്കെ ബാല നന്നായി ഉപയോഗിച്ചുവെന്നും സായി വീഡിയോയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News