“പ്രണയത്തില്‍ ഒരു പ്രപഞ്ചം തന്നെ പ്രകാശിക്കുന്നതായി കാണുന്നു…” എന്ന് തുടങ്ങുന്ന വരിയിൽ കവിത എഴുതി ഇലോണ്‍ മസ്‌ക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇലോണ്‍ മസ്‌ക് കവിതയെഴുതിയിരിക്കുന്നത്. കവിതയുടെ വരികള്‍ ഇലോണ്‍ മസ്‌ക് തന്നെ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ഗ്രോക്ക് എഐ ഉപയോഗിച്ചാണ് കവിതയെഴുതിയിരിക്കുന്നത്.
Also read:കേരളത്തിലേക്ക് ട്രെയിൻ ചോദിക്കും; റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും
എക്സ് എഐ വികസിപ്പിച്ച ആദ്യ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ അടുത്തയാഴ്ച മുതല്‍ എക്സ് പ്രീമിയം പ്ലസ് വരിക്കാര്‍ക്ക് ലഭ്യമാവും. ഇലോണ്‍ മസ്‌ക് തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ചാറ്റ് ജിപിടി, ബാര്‍ഡ് പോലുള്ള മോഡലുകളോട് കിടപിടിക്കും വിധമാണ് ഗ്രോക്ക് ഒരുക്കിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ പ്രീമിയം വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാവുമെന്നാണ് എക്സ് കണക്കുകൂട്ടുന്നത്.
I asked Grok to write a poem about love pic.twitter.com/WNXoHTa0RF
— Elon Musk (@elonmusk) November 27, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here