നിഗൂഢതകൾ ഒളിപ്പിച്ച് സീക്രട്ട് ഹോം; ഫെബ്രുവരിയിൽ പ്രേക്ഷർക്ക് മുന്നിൽ

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ക്രൈം ഡ്രാമ ‘സീക്രട്ട് ഹോം’ന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളിൽ ഞെട്ടലുളവാക്കിയ ഒരു സംഭവമാണ് സിനിമ എന്നാണ് സൂചനകൾ. സംവിധാനം നിർവഹിക്കുന്നത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് അനിൽ കുര്യനും ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളിയുമാണ് നിർവഹിക്കുന്നത്.

ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം ‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ്ലൈനുമായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഫെബ്രുവരി മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ.

ALSO READ: ‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

കോ-പ്രൊഡ്യൂസർ ആയി വിജീഷ് ജോസും ലൈൻ പ്രൊഡ്യൂസറായി ഷിബു ജോബും എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി അനീഷ് സി സലീമും എഡിറ്റർ ആയി രാജേഷ് രാജേന്ദ്രനും നിർവഹിക്കുന്നു. മ്യൂസിക്കും ബാക്ക്ഗ്രൗണ്ട് സ്കോറും ശങ്കർ ശർമ്മയാണ് നിർവഹിക്കുന്നത്.

ചാൾസ് സൗണ്ട് ഡിസൈനും അനീഷ് ഗോപാൽ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കും. ആർട്ട് ഡയറക്ടറായി നിഖിൽ ചാക്കോ കിഴക്കേത്തടത്തിലും മേക്ക് അപ്പ് മനു മോഹനും കോസ്റ്റ്യൂംസ് സൂര്യ ശേഖറും ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് വി മേനോനും സുഹാസ് രാജേഷും പ്രൊഡക്ഷൻ കൺട്രോളറായി ഷബീർ മാലവട്ടത്തും ചിത്രത്തിന്റെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News