രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മഹാരാഷ്ട്രയിൽ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നും സംസ്ഥാനത്ത് വ്യത്യസ്തമായ ചർച്ചകളാണ് നടക്കുന്നതെന്നും വീണ്ടും വിവാദ വെളിപ്പെടുത്തലുമായി നവാബ് മാലിക്. മഹാരാഷ്ട്രയിൽ ആരുടെ സർക്കാർ വരുമെന്ന് പറയാനാകില്ല. ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നുണ്ടെന്നും പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണെന്നും മാലിക് പറയുന്നു.
നിയമസഭാ ഫലത്തിന് ശേഷം ആരൊക്കെ ആർക്കൊപ്പമുണ്ടാകുമെന്ന് പറയാനാകില്ലെന്നാണ് അജിത് പവാർ ഗ്രൂപ്പ് നേതാവ് നവാബ് മാലിക് നൽകുന്ന സൂചനകൾ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് നവാബ് മാലിക്കിന്റെ കണക്ക് കൂട്ടൽ. നിലവിലെ സാഹചര്യത്തിൽ ഏത് പാർട്ടി ആരുടെ കൂടെ പോകുമെന്ന് പറയാനാകില്ല. സർക്കാർ രൂപീകരിക്കാൻ അജിത് പവാർ കിംഗ് മേക്കർ ആകുമെന്നും മാലിക് ആവർത്തിച്ചു .
Also Read: മഹാരാഷ്ട്രയിൽ ആരാണ് മുഖ്യമന്ത്രിയാകേണ്ടത്? ഞെട്ടിപ്പിക്കുന്ന സർവേ ഫലങ്ങൾ
അജിത് പവാർ ഗ്രൂപ്പിനോടൊപ്പമാണ് താനെന്നും എന്നാൽ മഹായുതിയോട് യോജിക്കാനാവില്ലെന്നും മാലിക് വ്യക്തമാക്കി. തന്റെ വീഴ്ചയുടെ സമയത്ത് സഹായിച്ചത് അജിത് പവാർ മാത്രമാണെന്നും ജയിലിൽ കിടന്നപ്പോൾ പല നേതാക്കളും സഹതപിക്കുക മാത്രമാണ് ചെയ്തതെന്നും മാലിക് പറയുന്നു. മഹാ വികാസ് അഘാഡിക്കൊപ്പം നിന്നിരുന്നെങ്കിൽ ടിക്കറ്റ് പോലും കിട്ടുമായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ കോളിളക്കം ഉണ്ടാകുമെന്നും മുൻ മന്ത്രി നവാബ് മാലിക് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here