കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കുള്ള നാമനിര്‍ദേശത്തില്‍ ഗവര്‍ണ്ണറും ലീഗും തമ്മില്‍ രഹസ്യ ധാരണയെന്ന് എം എസ് എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ഷൈജല്‍. ലീഗ് നോമിനിയായിരുന്ന മുന്‍ വി സി യും ബി.ജെ പി നേതാവുമായ എം അബ്ദുള്‍ സലാം വഴിയാണ് സെനറ്റ് പട്ടിക വന്നത്. സംഘപരിവാര്‍ നേതാക്കള്‍ക്കൊപ്പം ലഭിച്ച എച്ചില്‍ കഷണം വേണ്ടെന്ന് വെക്കാന്‍ ലീഗ് തയ്യാറാകണമെന്നും ഷൈജല്‍ പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റില്‍ ആദ്യമായി ഒരാളെ എത്തിക്കാനുള്ള ബിജെപി നീക്കത്തിന് പിന്തുണ ഉറപ്പാക്കാക്കാനാണ് കോണ്‍ഗ്രസിനും മുസ്ലിംലീഗിനും സെനറ്റില്‍ പ്രാതിനിധ്യം നല്‍കിയതെന്ന് പി പി ഷൈജല്‍ പറഞ്ഞു. ചാന്‍സലറുടെ പട്ടികയില്‍ എം എസ് എഫ് മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി മുതല്‍ എബിവിപി യൂണിറ്റ് പ്രസിഡന്റുവരെയുണ്ട്. അഭിഭാഷകരുടെ മണ്ഡലത്തില്‍നിന്നുള്ള അഡ്വ. എന്‍ അബ്ദുള്‍ കരീം എംഎസ്എഫ് മുന്‍ അഖിലേന്ത്യാ ജോ.സെക്രട്ടറിയും യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. മുന്‍ ലീഗ് എംഎല്‍എയുടെ മകനും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരനുമായ ടി പി എം ഹാഷിര്‍ അലിയും സെനറ്റില്‍ എത്തി. ന്യൂനപക്ഷ മോര്‍ച്ച അഖിലേന്ത്യാ വൈസ് പ്രസിഡന്റായ മുന്‍ വി സി, എം അബ്ദുള്‍ സലാം വഴിയാണ് സംഘപരിവാര്‍ നീക്കമെന്ന് ഷൈജല്‍ പറഞ്ഞു.
Also Read: റെക്കോര്‍ഡിട്ട് സിയാല്‍; ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍
വ്യവസായി മണ്ഡലത്തില്‍ നിന്നുള്‍പ്പെടുത്തിയ ടി ജെ മാര്‍ട്ടിന്‍ കോണ്‍ഗ്രസ് മലപ്പുറം ബ്ലോക്ക് വൈസ് പ്രസിഡന്റാണ്. എം അബ്ദുള്‍ സലാം വൈസ് ചാന്‍സലറായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു മാര്‍ട്ടിന്‍. ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടതനുസരിച്ച് വൈസ്ചാന്‍സലര്‍ നല്‍കിയ അര്‍ഹരായവരുടെ പട്ടിക വെട്ടിയാണ് സംഘപരിവാര്‍, കോണ്‍ഗ്രസ്, ലീഗ് അംഗങ്ങള്‍ സെനറ്റിലേക്ക് എത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here