എബിവിപി പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. കെ വിദ്യയുടെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച് നടന്നത്.സ്റ്റാച്ചു പരിസരത്തും നോര്‍ത്ത് ഗേറ്റിലും എബിവിപി പ്രവർത്തകർ  സംഘടിച്ച് പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു.

Also Read: മൃതദേഹത്തോട് ചേർന്ന് 3000 വര്‍ഷം പഴക്കമുള്ള വെങ്കല നിര്‍മ്മിത വാള്‍; സംഭവം ജർമ്മനിയിൽ

ഇവരെയും പൊലീസ് തുരത്തി ഓടിച്ചു.  ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പിന്നാലെ പ്രവർത്തകർ പൊലീസിന് നേരെ കല്ലേറ് നടത്തി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.സംഘർഷത്തിൽ പ്രവർത്തകർക്കും പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.

വന്‍ തോതില്‍ കല്ലും ഇഷ്ടികകളുമായി സ്റ്റാച്ചു പരിസരത്ത് തമ്പടിച്ചവരാണ് ആദ്യം കല്ലേറ് തുടങ്ങിയത്. ഇവരില്‍ നിന്ന് കല്ലുകളും മറ്റും കൂടുതല്‍ പേരിലേക്ക് കൈമാറി സെക്രട്ടേറിയറ്റിന്റെ ഗേറ്റുകളിലേക്ക് വീണ്ടും കേന്ദ്രീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News