സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ കലാപക്കേസ്; രാഹുലിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലിയും വിവാദം

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ കലാപക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കുട്ടം കോടതിയില്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനെച്ചൊല്ലിയും വിവാദം. രാഹുലിന്റെ അഭിഭാഷന്‍ സമര്‍പ്പിച്ച മെഡിക്കല്‍ രേഖയിലെ വാദങ്ങള്‍ കോടതി തള്ളിയിരുന്നു. ഇത് ഉയര്‍ത്തിയാണ് ഇരുവിഭാഗവും പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.

ഇത് രാഹുല്‍ മാങ്കൂട്ടം യൂത്ത് കോണ്‍ഗ്രസ് വ്യജരേഖകേസില്‍ പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചപ്പോള്‍ പറഞ്ഞത്. അതായത് തനിക്കെതിരെ കേസുണ്ടായാല്‍, പൊലീസ് അറസ്ററ് ചെയ്താല്‍ ശരീര അസുഖം ചൂണ്ടിക്കാട്ടി ഇളവിനായി തരാന്‍ ഒരിടത്തും വരില്ലെന്നാണ് രാഹുല്‍ അന്നുപറഞ്ഞതിന്റെ സാരം. എന്നാല്‍ കഴിഞ്ഞദിവസം ജാമ്യം ലഭിക്കാനായി ആരോഗ്യപ്രശ്‌നമുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും തലയില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്ട്രോക്കിന് സാധ്യത യുണ്ടെന്നുമായിരുന്നു വാദം. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍, പ്രതി ആരോഗ്യവാനാണെന്നും മരുന്ന് കഴിക്കുന്നു എന്നത് റിമാന്‍ഡിന് തടസമല്ലെന്നും പ്രോസിക്യൂഷനുവേണ്ടി മനു കല്ലമ്പള്ളി കോടതിയില്‍ പറഞ്ഞു.തുടര്‍ന്നാണ് കോടതി വിശദപരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്.

Also Read: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരെ കേസ്; ഷാഫി പറമ്പില്‍ ഒന്നാം പ്രതി

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ വിശദ പരിശോധനയില്‍ രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍നിന്ന് ഹാജരാക്കിയ ആദ്യ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിക്കണമെന്ന് പ്രതിഭാഗം വാദിച്ചു. രണ്ടു മെഡിക്കല്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ അവസാന പരിശോധന നടത്തിയ ഡോക്ടറുടെ റിപ്പോര്‍ട്ടാകണം പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ച് റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. എന്നാല്‍ രാഹുല്‍ ആരോഗ്യവാനെന്ന് റിപ്പോര്‍ട്ട് നല്‍കിയതില്‍ ഗൂഡാലോചനയൂണ്ടന്നാണ് കോണ്‍ഗ്രസിന്റെ പുതിയ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News