സ്വന്തം കമ്പനികളില്‍ രഹസ്യമായി നിക്ഷേപം നടത്തി; അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍

അദാനിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി പുതിയ റിപ്പോര്‍ട്ട് . സ്വന്തം കമ്പനികളില്‍ ബിനാമി വഴി അദാനി തന്നെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് വെളിപെടുത്തല്‍. അന്വേഷണത്മാക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മമയായ ഒസിസി ആര്‍ പി യുടെതാണ് റിപ്പോര്‍ട്ട് . ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്. അദാനിക്കെതിരെ അന്വേഷണം നടത്തണമെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപെട്ടു.

Also Read: സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ്; സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കരുത്; മുന്നറിയിപ്പുമായി രജിസ്ട്രി

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അദാനിക്ക് കുരുക്ക് മുറുകുന്നു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിഗ് പ്രൊജക്ട് എന്ന് കൂട്ടായ്മയാണ് പുതിയ കണ്ടെത്തലുകള്‍ പുറത്ത് വിട്ടത്. അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവര്‍ മൗറീഷ്യസിലെ നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളില്‍ രഹസ്യ നിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് ഇത്തരത്തില്‍ നിക്ഷേപം നടന്നത്. അദാനി കുടുംബവുമായി ദീര്‍ഘകാല ബന്ധമുള്ള നാസര്‍ അലി ഷബാന്‍ അഹ്ലി, ചാങ് ചുങ്-ലിംഗ് എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയത്. നിഴല്‍ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്തതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒസിസിആര്‍പി ആരോപിക്കുന്നു.

Also Read: ചന്ദ്രനില്‍ ചന്ദ്രയാന്‍റെ ആറാട്ട്, റോവര്‍ ചുറ്റിക്കറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ലാന്‍ഡര്‍: വീഡിയോ

എന്നാല്‍ ആരോപണങ്ങള്‍ പാടെ തള്ളയ അദാനി ഗ്രൂപ്പ് ഇന്ത്യയിലെ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് കുറ്റപെടുത്തി. ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തന്നെയാണിതെന്നും അമേരിക്കന്‍ വ്യവസായിയും മോദി വിമര്‍ശകനുമായ ജോര്‍ജ് സോറോസും വിദേശ മാധ്യമങ്ങളുമാണ് ഇതിന് പിന്നിലെന്നും ഗ്രൂപ്പ് ആരോപിച്ചു. അദാനി ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നതോടെ സുപ്രീം കോടതി ഇടപെട്ട് കൃത്യമായ അന്വേഷണം നടത്തണമെന്ന്‌സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപെട്ടു. പ്രധാനമന്ത്രിയുമായുള്ള ബന്ധത്തിന്റെ പുറത്താണ് അദാനിക്കെതിരെ നടപടി എടുക്കാത്തതന്നും സി പി ഐ എം വ്യക്തമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News