എറണാകുളം മുസ്ലിം ലീഗിൽ വിഭാഗീയത; ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതിനെതിരെ യോഗം ചേർന്ന് വിമത വിഭാഗം

എറണാകുളം മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം. മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് ഹംസ പാറക്കാട്ടിനെ പുറത്താക്കിയതിന് എതിരെ കളമശ്ശേരിയിൽ യോഗം ചേർന്നു വിമത വിഭാഗം. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ ഖിലാഫത്ത് റദ്ദാക്കലിന്റെ ഒരു നൂറ്റാണ്ട് എന്ന പേരിലാണ് കൺവെൻഷൻ നടത്തിയത്.

Also Read: എം ജി കലോൽസവം; ഓവറോൾ കിരീടം എറണാകുളം മഹാരാജാസ് കോളേജിന്

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ എറണാകുളം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും അഹമ്മദ് കബീർ വിഭാഗത്തിലെ നേതാവുമായ ഹംസ പാറക്കാട്ടിന്റെ പുറത്താക്കിയത്തോടെയാണ് ജില്ലയിലെ ലീഗിലെ ചേരിപോര് പരസ്യമായ വിഴുപ്പലക്കലിലേക്ക് എത്തിയത്. പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. തെരഞ്ഞെടുപ്പ് നടത്താതെ ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം നോമിനേറ്റ് ചെയ്തതാണ് വിമത വിഭാഗത്തെ ചൊടിപ്പിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഗഫൂറിനെ സെക്രട്ടറിയാക്കിയത് സംസ്ഥാന കമ്മിറ്റിയിൽ സ്വാധീനം ചെലുത്തിയാണെന്നും, നടപടി ലീഗ് ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ വിമതരുടെ പക്ഷം.

Also Read: അനിൽ ആന്റണിയുടെ സ്ഥാനാർഥി പ്രഖ്യാപനം; പത്തനംതിട്ട ബിജെപിയിൽ പൊട്ടിത്തെറി

ലീഗിലെ ഐക്യം ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ലെന്നും, എറണാകുളം ജില്ലയിലെ ലീഗിലെ പ്രവർത്തകർ ഒരു അന്യായത്തിന് കൂട്ടുനിൽക്കില്ലെന്നും ഹംസയ്ക്ക് പരോക്ഷ പിന്തുണ എന്നോണ്ണം ടി എ അഹമ്മദ് കബീർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിലെ രണ്ടാമത്തെ പ്രഗൽഭ പാർട്ടിയായ ലീഗിൽ ഉണ്ടായ വിഭാഗീയ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫിന് വലിയ തിരിച്ചടി നൽകുമെന്നതിൽ തർക്കമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News