മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം; എറണാകുളത്ത് രഹസ്യയോഗം ചേർന്നു

എറണാകുളം മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷംമുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷം; എറണാകുളത്ത് രഹസ്യയോഗം ചേർന്നു. സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് ലീഗ് സംസ്ഥാന നേതൃത്വം പുറത്താക്കിയ ഹംസ പറക്കാട്ടിൽ അനുകൂല വിഭാഗം കൊച്ചിയിൽ രഹസ്യയോഗം ചേർന്നു. തെരഞ്ഞെടുപ്പ് നടത്താതെ നേതൃത്വം നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ല എന്ന് വിമതർ. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ യു ഡി എഫിന് തലവേദനയായിമാറുകയാണ് ലീഗിലെ ഭിന്നത. പുതിയ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് എറണാകുളം മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാക്കിയത്.ഈ മാസം 18നാണ് പുതിയ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

Also Read: ലോകായുക്ത ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ടു; ഗവർണർക്ക് കനത്ത തിരിച്ചടി

ഇബ്രാഹിം കുഞ്ഞ് പക്ഷവും അഹമ്മദ് കബീർ പക്ഷവും തമ്മിലുള്ള തർക്കത്തെ തുടർന്ന് കോടതി നിരീക്ഷകന്റെ മേൽനോട്ടത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ള അഹമ്മദ്‌ കബീർ വിഭാഗം, ജില്ലാ പ്രസിഡന്റ്‌ ആയി പി കെ ജലീലിനെയും ജനറൽ സെക്രട്ടറി ആയി ഹംസ പറക്കാടിനെയുമാണ് തീരുമാനിച്ചിരുന്നത് . എന്നാൽ തെരഞ്ഞെടുപ്പ് നടത്താതെ ലീഗ് സംസ്ഥാന പ്രസിഡന്റ്‌, ജില്ലാ കമ്മിറ്റിയെ നോമിനേറ്റ് ചെയ്തതാണ് വിമത വിഭാഗത്തെ ചൊടിപ്പിച്ചത്. ഇബ്രാഹിം കുഞ്ഞിന്റെ മകൻ ഗഫൂറിനെ സെക്രട്ടറി ആക്കി ആയിരുന്നു പ്രഖ്യാപനം. ഇത് സംസ്ഥാന കമ്മറ്റിയിൽ സ്വാധീനം ചെലുത്തിയാണെന്നും, നടപടി ലീഗ് ഭരണഘടനക്ക് വിരുദ്ധമാണെന്നുമാണ് ആണ് വിമതരുടെ പക്ഷം. ഇഭ്രാഹിം കുഞ്ഞ് വിഭാഗം ഗുണ്ടകളെ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് അലങ്കോലമാക്കിയതെന്നും ആരോപണമുണ്ട്.

Also Read: കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപാല ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്: മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പുതിയ കമ്മിറ്റിയെ ചോദ്യം ചെയ്ത് വിമതർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി വരാനിരിക്കെയാണ് രഹസ്യയോഗം ചേർന്നത്. അതേ സമയം സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് ജില്ലാ പ്രസിഡന്റ്‌ ഹംസ പറകാട്ടിലിനെ പുറത്താക്കിയതും ഇബ്രാഹിം കുഞ്ഞ് പക്ഷത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണെന്നാണ് വിമതപക്ഷം പറയുന്നത്. അച്ചടക്ക നടപടി തുടരാനാണ് തീരുമാനം എങ്കിൽ പരസ്യമായി പ്രതിഷേധിക്കാൻ ആണ് വിമതരുടെ യോഗ തീരുമാനം. മാർച്ച്‌ മൂന്നാം തീയതി വിപുലമായ ജില്ലാ കന്വേഷൻ നടത്താനും തീരുമാനം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News