എറണാകുളത്ത് മുസ്ലിംലീഗില്‍ വിഭാഗീയത; നേതൃത്വത്തിനെതിരെ വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു

എറണാകുളത്ത് മുസ്ലിംലീഗില്‍ വിഭാഗീയത രൂക്ഷം.നേതൃത്വത്തിനെതിരെ വിമത വിഭാഗം രഹസ്യയോഗം ചേര്‍ന്നു.
ഹംസ പാറക്കാട്ടിനെ സസ്‌പെന്‍ഡ് ചെയ്തത് സംസ്ഥാന നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനെന്ന് വിമതര്‍ യോഗത്തില്‍ പറഞ്ഞു.

ALSO READ; മഞ്ഞുമ്മൽ ബോയ്സ് സിനിമാ ടീമിനെ നേരിൽ കണ്ട് ഉലകനായകൻ; ചിത്രം പങ്കുവെച്ച് അജയൻ ചാലിശ്ശേരി

അച്ചടക്ക നടപടി തുടര്‍ന്നാല്‍ തുറന്ന പോരിലേക്ക് പോകുമെന്നും സംസ്ഥാന പ്രസിഡന്റ് നോമിനേറ്റ് ചെയ്ത ജില്ലാ കമ്മിറ്റിയെ അംഗീകരിക്കില്ലെന്നും വിമതവിഭാഗം അഭിപ്രായപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ യു ഡി എഫിന് തലവേദനയായിമാറുകയാണ് ലീഗിലെ ഭിന്നത. പുതിയ ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് എറണാകുളം മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷമാക്കിയത്.ഈ മാസം 18നാണ് പുതിയ ജില്ലാ  കമ്മറ്റി തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News