പ്രധാനമന്ത്രിയുടെ സന്ദർശനം, ഏർപ്പെടുത്തിയിരിക്കുന്നത് പഴുതടച്ച സുരക്ഷാ ക്രമീകരണം: കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ. 2060 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിപ്പിച്ചിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടിക്ക് 20000 പേരും റാലിയിൽ 15000 പേരും പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മൊബൈൽ ഫോൺ മാത്രമായിരിക്കും അനുവദിക്കുക. പ്രധാനമന്ത്രി കടന്നു പോകുന്ന വഴിയിലെ കടകൾ അടപ്പിക്കില്ലെന്നും നാളെ(24-4-2023) ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച കൊച്ചിയിലെത്തുന്നത്.
വെണ്ടുരുത്തി പാലം മുതല്‍ തേവര കോളജ് വരെയുള്ള റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന് ബിജെപിയുടെ യുവം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. തിങ്കളാഴ്ച കൊച്ചിയില്‍ തങ്ങി പിറ്റേന്ന് പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News