പാര്‍ലമെന്റ് ആക്രമണ ദിനത്തില്‍ ലോക്‌സഭയില്‍ സുരക്ഷാ വീഴ്ച. രണ്ടു പേര്‍ സഭയുടെ നടുത്തളത്തില്‍. ഇരുവരും കസ്റ്റഡിയിലാണ്. ചാടിയത് കണ്ണീര്‍ വാതക ഷെല്ലുകളുമായി. ഇതോടെ സഭ നിര്‍ത്തിവച്ചു.അന്‍മോല്‍, നീലം എന്നിവരാണ് പിടിയിലായത്. പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. സന്ദര്‍ശക ഗാലറിയില്‍ നിന്നാണ് ചാടിയത്. ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചു. എംപിമാര്‍ ചേര്‍ന്ന് ഒരാളെ കീഴടക്കിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് രണ്ടാമനെ കീഴടക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിന്റെ ഇരുപത്തി രണ്ടാം വാര്‍ഷികത്തില്‍ ഇത്തരമൊരു സുരക്ഷാ വീഴ്ച എങ്ങനെ ഉണ്ടായി എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇതിനിടയില്‍ പുറത്ത് പടക്കം പൊട്ടിച്ച ഒരാളും പിടിയിലായിട്ടുണ്ട്.
ALSO READ: സംസ്ഥാന സര്‍ക്കാരിനൊപ്പം 81 ശതമാനം പേര്‍; ഒടുക്കം വസ്‌തുത തുറന്നുപറഞ്ഞ് മനോരമ ന്യൂസ് സര്‍വേ
എംപിമാര്‍ എല്ലാം സുരക്ഷിതര്‍. ശൂന്യവേളയ്ക്കിടയിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. എംപിമാരുടെ പാസ് ഉപയോഗിച്ചാവാം ഇവര്‍ അകത്തുകടന്നതെന്നാണ് കരുതുന്നത്. മഞ്ഞ നിറത്തിലുള്ള സ്‌പേ അടിച്ച ഇവര്‍ ഷൂ ഊരി എറിയാനും ശ്രമിച്ചു. നിറമുള്ള സ്‌പ്രേ പിടികൂടിയിട്ടുണ്ട്. ഷൂസിനുള്ളിലാണ് പുകയുള്ള ഉപകരണം ഇവര്‍ സൂക്ഷിച്ചിരുന്നത്. പാര്‍ലമെന്റ് ആക്രമിക്കുമെന്ന സിഖ് തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കെയാണ് സംഭവം.
ALSO READ: സംസ്ഥാന സര്‍ക്കാരിനൊപ്പം 81 ശതമാനം പേര്‍; ഒടുക്കം വസ്‌തുത തുറന്നുപറഞ്ഞ് മനോരമ ന്യൂസ് സര്‍വേ
പതിമൂന്നാം തീയതി പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണി ഉണ്ടായിട്ടും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ല. വളരെ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് ഗാലറിയില്‍ ഉണ്ടായിരുന്നത്. സ്വാഭാവികമായും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. മൊബൈല്‍ ഫോണടക്കം വാങ്ങിവയ്ക്കുന്ന പതിവുള്ള പാര്‍ലമെന്റില്‍, കൃത്യമായ പരിശോധന നടന്നിട്ടില്ല. മുമ്പ് ഉണ്ടായിരുന്ന ശക്തമായ സുരക്ഷ ഇപ്പോഴില്ല. രണ്ടുസഭയിലെയും നേതാക്കള്‍ കൂടിയാലോചിച്ച ശേഷമാകും പ്രതിപക്ഷ എംപിമാര്‍ നടപടി സ്വീകരിക്കുക എന്ന് എ.എം ആരിഫ് എംപി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here