പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം: എ എ റഹീം എം പി നോട്ടീസ് നല്‍കി

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച അതീവ ഗൗരവമേറിയത്താണെന്നും, ചട്ടം 267 പ്രകാരം 14-12-2023 ന് സഭയുടെ നടപടി ക്രമങ്ങളെല്ലാം നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് രാജ്യസഭ ചെയര്‍മാന് എ എ റഹീം എം പി നോട്ടീസ് നല്‍കി.

Also Read : പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

കുറ്റകരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.ബിജെപി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ പരമോന്നത നിയമിര്‍മാണ സഭ പോലും സുരക്ഷിതമല്ല. പ്രത്യേക പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ച് പഴുതടച്ച അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും എം പി നോട്ടീസില്‍ ആവശ്യപ്പെട്ടു.

പാര്‍ലമെന്റില്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ. വി ശിവദാസന്‍ എംപി ചട്ടം 267 പ്രകാരം രാജ്യ സഭാ ചെയര്‍മാന് നോട്ടീസ് നല്‍കി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ടിഎന്‍ പ്രതാപന്‍ എംപിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News