പ്രവാസികളുടെ നിയമലംഘനങ്ങൾ തടയാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം സുരക്ഷാ ക്യാമ്പയിൻ ശക്തമാക്കി

കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ വിവിധ നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ ക്യാമ്പയിൻ ശക്തമാക്കി .ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ 18846 പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയതായി ട്രാഫിക് ബോധവൽക്കരണ വിഭാഗം മേധാവി വ്യക്തമാക്കി .

Also Read: കോൺട്രാക്ട് കാര്യേജ് ബസ്സുകളുടെ നാഷണൽ പെർമിറ്റ് ദുരുപയോഗം കർശനമായി തടയും; സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ്

അമിത വേഗത, സിഗ്നൽ ലംഘനം, റേസിംഗ്,അനധികൃതമായി യാത്രക്കാരെ കയറ്റൽ , ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ തുടങ്ങിയ ഗതാഗത ലംഘനങ്ങളെ തുടർന്ന് പിടിയിലായവരാണ് നാട് കടത്തലിനു വിധേയരായതെന്ന് അധികൃതർ അറിയിച്ചു . 2023-ന്റെ തുടക്കം മുതൽ, എട്ട് മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ മൊത്തം ട്രാഫിക് ലംഘനങ്ങളുടെ എണ്ണം 2.6 ദശലക്ഷം കവിഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.
വ്യവസ്ഥകൾ പാലിക്കാത്തവരിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കണമെന്ന മന്ത്രിതല തീരുമാനം അനുസരിച്ച്, ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ 34,751 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചതായും അധികൃതർ വ്യക്തമാക്കി.

Also Read: മണിച്ചിത്രത്താഴിന് ഇനി രണ്ടാം ഭാഗം ഉണ്ടോ? മോഹന്‍ലാലിന്റെ ചോദ്യത്തിന് ഫാസിലിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News