28,000 രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി;ഉടമക്ക് തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ

കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി സെക്യൂരിറ്റി ജീവനക്കാരന്‍ .എറണാകുളം മാഞ്ഞാലി മാട്ടുപുറം സ്വദേശി വി വി ലാലനാണ് കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമക്ക് തിരികെ നൽകിയത്. കഴിഞ്ഞദിവസം ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു റോഡില്‍ക്കിടന്ന് ലാലന് പേഴ്സ് കിട്ടിയത്.

ALSO READ: കള്ളന് വീട്ടില്‍ ഒളിത്താവളമൊരുക്കി മറ്റൊരു കള്ളന്‍; ഒടുവില്‍ രണ്ട് കള്ളന്മാരും പൊലീസ് പിടിയില്‍

പേഴ്‌സ് തുറന്നു നോക്കിയപ്പോള്‍ അതില്‍ നിന്നും 28,000 രൂപയും കിട്ടി. എന്നാല്‍, ആളെ തിരിച്ചറിയാനുള്ള വിവരങ്ങളൊന്നും അതില്‍ ഇല്ലായിരുന്നു. പലരോടും ഈ വിവരം ലാലൻ അറിയിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

ALSO READ: കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം; ഇടുക്കിയിലെ ഡെപ്യൂട്ടി തഹസിൽദാർ മരിച്ച നിലയിൽ

അതേസമയം മാട്ടുപുറം സ്വദേശിയുടെ പണം നഷ്ടപ്പെട്ട വിവരം ഒരു പഞ്ചായത്തംഗം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിരുന്നു. ഇതുകണ്ട ഉടനെ ലാലന്‍ ഉടമയ്ക്ക്‌ പേഴ്സ് കൈമാറുകയായിരുന്നു.നാട്ടിലെ പൊതുപ്രവര്‍ത്തകരും ലാലനൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News