മണിപ്പൂരില്‍ ഏഴ് കലാപകാരികള്‍ അറസ്റ്റില്‍; വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു

മണിപ്പൂരില്‍ സുരക്ഷാ സേന രണ്ട് നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന കലാപകാരികളെ പിടികൂടി. ഏഴ് പേരാണ് പിടിയിലായത്. ഇവരിലൊരാള്‍ മെയ്തി സായുധ സംഘടനയായ അരംബായി തെങ്കാലിന്റെ പ്രവര്‍ത്തകനാണ്. ഇവരില്‍ നിന്നും വന്‍ ആയുധ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ: ഉത്തര്‍പ്രദേശ് മദ്രസ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ഒരു എസ്എല്‍ആര്‍, സ്‌നിപ്പര്‍ റൈഫിള്‍, രണ്ട് ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍സ്, 9എംഎം പിസ്റ്റള്‍, അഞ്ച് ഗ്രനേഡ് ഉള്‍പ്പെടെ നിരവധി ആയുധങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഒപ്പം ഒരു ഇരുചക്രവാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി എന്നിവ നടത്തിവന്നിരുന്ന സംഘാംഗങ്ങളെ തൗബാല്‍, ബിഷ്ണുപൂര്‍ ജില്ലകളില്‍ നിന്നാണ് പിടികൂടിയത്.

ALSO READ: ശബരിമല തീർത്ഥാടനത്തിന് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

പിടിയിലായവരില്‍ അഞ്ച് പേര്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് പ്രവര്‍ത്തകരാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്.  ഇവരില്‍ നിന്നും കാറും പിടിച്ചെടുത്തിട്ടുണ്ട്.  30, 32 വയസ് പ്രായമുള്ള യുവാക്കളാണ് കലാപകാരികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News