വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സുരക്ഷാസേന 8 ഭീകരരെ വധിച്ചു

Pakisthan Security force

പെഷവാർ: പാക്കിസ്ഥാൻ്റെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ രണ്ട് ഓപ്പറേഷനുകളിൽ എട്ട് ഭീകരരെ പാകിസ്ഥാൻ സുരക്ഷാ സേന വധിച്ചതായി സൈനിക മാധ്യമ വിഭാഗം അറിയിച്ചു. ആദ്യ ഓപ്പറേഷനിൽ, ദക്ഷിണ വസീറിസ്ഥാൻ ജില്ലയിലെ സരരോഗ മേഖലയിലാണ് തീവ്രവാദികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത് . തുടർന്ന് അവിടെ നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരവാദികൾ പിടിയിലായി.

കൊല്ലപ്പെട്ടവരിൽ ഒരാൾ സൈന്യത്തിൻ്റെ നോട്ടപുള്ളി ആയിരുന്നു. കൊലപാതകം, കൊള്ളയടിക്കൽ ഉൾപ്പെടെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നു.

Also Read: ബജറ്റ് വിവാദം; പ്രക്ഷോഭത്തിൽ ആടിയുലഞ്ഞ്‌ ഫ്രാൻസ്‌

സെൻ്റർ ഫോർ റിസർച്ച് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (സിആർഎസ്എസ്) പുറപ്പെടുവിച്ച റിപ്പോർട്ട് അനുസരിച്ച് 2024 ൽ ഭീകരവാദപ്രവർത്തനങ്ങളിലും മരണങ്ങളിലും കുത്തനെയുള്ള വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമത്തിൽ 90 ശതമാനം വർദ്ധനവാണ് ഉണ്ടായത്.

Also Read: ഇമ്രാന്‍ഖാന്റെ ഭാര്യ വിറ്റത് 14 കോടി വിലമതിക്കുന്ന ഔദ്യോഗിക സമ്മാനങ്ങള്‍; അറസ്റ്റ് വാറണ്ട്!

328ആക്രമണങ്ങളിലായി 615 പേർക്ക് പരിക്കേറ്റു. സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും ഉൾപ്പെടെ 722 പേർ കൊല്ലപ്പെട്ടു.
ഈ മരണങ്ങളിൽ ഏതാണ്ട് 97 ശതമാനവും ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News