ഛത്തീസ്ഗഢില്‍ സുരക്ഷാസേന 10 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢില്‍ സുരക്ഷാസേന 10 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ മൂന്ന് വനിത മാവോയിസ്റ്റുകളും ഉള്‍പ്പെടുന്നു. ഛത്തീസ്ഗഢ് പൊലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്സും സ്പെഷല്‍ ടാസ്‌ക് ഫോഴ്സുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. രാവിലെ ആറുമണിയോടെയാണ് വനത്തിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്.

Also Read:  തൊഴിലാളികളുടെ അർപ്പണബോധവും കഠിനാധ്വാനവുമാണ് നമ്മുടെ സംസ്ഥാനത്തിൻ്റെ പുരോഗതിയുടെ നെടുംതൂണുകൾ: മെയ് ദിന ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി

നാരായണ്‍പൂര്‍- കാംഗേര്‍ ജില്ലകളുടെ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. എകെ 47 തോക്കുകളടക്കം ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈമാസം 17ന് 29 മാവോയിസ്റ്റുകളെ കാംഗേറില്‍ സുരക്ഷ സേന വധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here