എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; 55കാരന് മരണം വരെ കഠിനതടവ്

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവിന് ശിക്ഷിച്ച് എറണാകുളം പോക്സോ കോടതി. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന്‍ മരണം വരെ കഠിനതടവും 1,20,000 രൂപ പിഴയും വിധിച്ചത്.

മരണം വരെ കഠിന തടവ് കൂടാതെ മറ്റു വകുപ്പുകളില്‍ 16 വര്‍ഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് സംഭവം.

ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിലയിരുത്തി.

പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടിയെയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയും കുട്ടിയുടെ മൊഴിയില്‍ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News