എസ്‌ സി ഒ സമ്മിറ്റിന് നാളെ തുടക്കം; സുരക്ഷാ നടപടികൾ കർശനമാക്കി പാകിസ്ഥാൻ

SCO MEETING PAKISTAN

ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്ക് നാ‍ളെ പാകിസ്ഥാനിൽ തുടക്കമാകും. സാമ്പത്തികം, വ്യാപാരം, പരിസ്ഥിതി, സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങൾ എന്നീ മേഖലകളിൽ നിലവിലുള്ള പരസ്പര സഹകരണം ചർച്ച ചെയ്യുകയും സംഘടനയുടെ പ്രകടനം അവലോകനം ചെയ്യുകയും ചെയ്യും. രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും, ക്രമസമാധാനനില തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പാർട്ടിയുടെ തുടർച്ചയായ പ്രതിഷേധത്തിന്‍റെയും നിഴലിലാണ് ഇത്തവണത്തെ സമ്മിറ്റ്. മെഗാ ഇന്‍റർനാഷണൽ ഇവന്‍റിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ അടക്കം വരുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ALSO READ; പാക്കിസ്ഥാനെ എറിഞ്ഞുതകര്‍ത്ത് കിവികള്‍; കൂറ്റന്‍ ജയം, അസ്തമിച്ചത് ഇന്ത്യന്‍ സെമി പ്രതീക്ഷയും

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനയിലെയും റഷ്യയിലെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെയുള്ളവർ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. എസ്‌സിഒ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഓർഗനൈസേഷന്‍റെ ബജറ്റിന് അംഗീകാരം നൽകുന്നതിനുമായി സുപ്രധാന സംഘടനാ തീരുമാനങ്ങൾ ഇത്തവണത്തെ യോഗത്തിൽ സ്വീകരിക്കും. നിലവിലെ ചെയർ എന്ന നിലയിൽ പാകിസ്ഥാൻ  പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വരാനിരിക്കുന്ന സി എച്ച് ജി മീറ്റിംഗിൽ അധ്യക്ഷത വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News