ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം: സിപിഐഎം പൊളിറ്റ് ബ്യൂറോ

വര്‍ഗീയ വിഭജന രാഷ്ട്രീയത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. സമാധാനം കൊണ്ടുവരാന്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ALSO READ: http://വടക്കാഞ്ചേരിയില്‍ പന്നിക്കെണിയില്‍ അകപ്പെട്ട് യുവാവ് മരിച്ചു; ദുരൂഹത ഉയരുന്നു

ബംഗ്ലാദേശിന് സമാനമായി ഇന്ത്യയില്‍ ഹിന്ദുത്വശക്തികളും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിടുകയാണ്. മുസ്ലീം അടക്കമുളള ന്യൂനപക്ഷങ്ങളെയാണ് ഹിന്ദുത്വ ശക്തികള്‍ ഇവിടെ ലക്ഷ്യംവയ്ക്കുന്നത്. മത വിഭജന രാഷ്ട്രീയം ബംഗ്ലാദേശിനും ഇന്ത്യയ്ക്കും ദോഷകരമാണെന്നും സിപിഐഎം പിബി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.

ALSO READ: http://പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം; നടനും അധ്യാപകനുമായ നാസര്‍ കറുത്തേനിക്ക് സസ്‌പെന്‍ഷന്‍

അതേസമയം ബംഗ്ലാദേശില്‍ അറസ്റ്റിലായ ചിന്മോയ് കൃഷ്ണദാസ് ഉള്‍പ്പെട്ട ആത്മീയ സംഘടന ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ധാക്ക ഹൈക്കോടതിയില്‍ ഹര്‍ജി. മതമൗലീക വാദ സ്വഭാവമുള്ള സംഘടനയാണിതെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. മാത്രമല്ല ഇതുകാട്ടി സത്യവാങ്ങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു പുരോഹിതനും ഇസ്‌കോണ്‍ നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് ബംഗ്ലാദേശില്‍.

മുഹമ്മദ് യൂനസ് നിയിക്കുന്ന സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ആക്ഷേപം ഉയരുന്നത്. ഹിന്ദു വ്യാപാര സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News