കുവൈത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യ വ്യാപകമായി നടത്തിയ സുരക്ഷാ പരിശോധനയില്‍ 559 പേര്‍ പിടിയില്‍. ഫര്‍വാനിയ, ഫഹാഹീല്‍, മഹ്ബൂല, മംഗഫ്, കബ്ദ്, സാല്‍മിയ, ഹവല്ലി, ജിലീബ് അല്‍-ഷുയൂഖ്, ജാബ്രിയ മുതലായ പ്രദേശങ്ങളില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തൊഴില്‍, താമസ നിയമം, മറ്റു നിരവധി കേസുകളില്‍ സുരക്ഷാ വിഭാഗം അന്വേഷിക്കുന്നവരാണ് പിടിയിലായവരില്‍ ഭൂരിഭാഗവും.
ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവരില്‍ അധികവും. അറസ്റ്റിലായവരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വരും ദിവസങ്ങളിലും നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഗതാഗത വകുപ്പ് നടത്തിയ സുരക്ഷാ ക്യാംപയിനിലും നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മന്ത്രാലയം ഒറ്റ ദിവസം നടത്തിയ പരിശോധനയില്‍ 3000 ലധികം നിയമ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിയതായും, ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയ നിരവധിപേരെ പ്രോസിക്യൂട്ട് ചെയ്തതായും ഗതാഗത വകുപ്പ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here