സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി; മുംബൈയില്‍ വീണ്ടും അധോലോകം തലപൊക്കുന്നു?

മഹാരാഷ്ട്ര മുന്‍മന്ത്രിയും എന്‍സിപി നേതാവുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി.വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്ക് വരെ വിലക്കേര്‍പ്പെടുത്തി. ലോറന്‍സ് ബിഷ്‌ണോയുടെ ഭീഷണിക്ക് പിന്നാലെയാണ് പൊലീസ് നടപടി. അതേസമയം വൈ കാറ്റഗറി സുരക്ഷയുള്ള മുന്‍മന്ത്രിയുടെ കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

ALSO READ: ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര; ക്യാപ്റ്റൻസിയിൽ അസ്ഹറുദ്ദീന്റെയും, കൊഹ്ലിയുടെയും റെക്കോ‍ഡുകൾ മറികടക്കാൻ ഹിറ്റ്മാൻ

താരം താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റ് കനത്ത സുരക്ഷാ വലയത്തിലാണിപ്പോള്‍. സല്‍മാന്‍ ഖാനുമായി ബാബാ സിദ്ദിഖിന്റെ അടുപ്പമാണ് കൊലപാതകത്തിന് കാരണമായി പൊലീസിന് ലഭിച്ച വിവരങ്ങള്‍. ഉറ്റ സുഹൃത്തിന്റെ മരണം സല്‍മാന്‍ ഖാനെ വല്ലാതെ തളര്‍ത്തിയിരിക്കയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സല്‍മാന്റെ വസതിയിലെ നിത്യസന്ദര്‍ശകരുമായിരുന്നു ബാബാ സിദ്ദിഖിയും മകന്‍ സീഷാനും. മുംബൈയില്‍ വീണ്ടും അധോലോകം തലപൊക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്ന ആക്ഷേപവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News