വെടിവെയ്പ്പും സംഘര്‍ഷവുമുണ്ടായ യുപിയിലെ സംഭലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നാളെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറായതിനാലും വെള്ളിയാഴ്ച ദിവസമായതിനാലും ഷാഹി ജമാ മസ്ജിദ് പരിസരത്ത് കനത്ത സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. മസ്ജിദില്‍ കോടതി വിധിയെ തുടര്‍ന്ന് സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലെ നാനൂറോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ALSO READ: മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുന്ന മുസ്ലീം ലീഗിനെതിര സമുദായ സംഘടനകൾ രംഗത്ത്
അറസ്റ്റിലായ 34 പേരെ ഒഴിവാക്കി മറ്റ് പ്രതികളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററുകള്‍ പ്രദേശത്തൊട്ടാകെ പതിക്കുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. നാനൂറ് പേരുടെയും ചിത്രങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ ശേഖരിക്കുകയും ചെയ്തു. മാത്രമല്ല പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.
ALSO READ: മുനമ്പം വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറുന്ന മുസ്ലീം ലീഗിനെതിര സമുദായ സംഘടനകൾ രംഗത്ത്
സംഘര്‍ഷത്തെ തുടര്‍ന്ന് വാഹനങ്ങള്‍ കത്തിച്ച സംഭവങ്ങളിലുള്‍പ്പെടെ ഉണ്ടായ നാശനഷ്ടങ്ങള്‍ ഒരു കോടിയിലധികമെന്നാണ് കണക്കുകള്‍. ഇത് പ്രതികളില്‍ നിന്നും ഈടാക്കാനാണ് തീരുമാനം. നിലവില്‍ പലരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടുകഴിഞ്ഞു. ഒമ്പതോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മുഖം മറച്ചവരെ പിടികൂടാനാണ് പുതിയ ശ്രമം. ഇതിനായി പൊതുജനത്തിന്റെ സഹായം തേടുന്നതിന്റെ ഭാഗമായാണ് പബ്ലിക്ക് മതിലുകളില്‍ ഇവരുടെ ചിത്രങ്ങള്‍ പതിക്കാനുള്ള തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here