സുരക്ഷാ ഭീഷണി; ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ആണ്. ആൻഡ്രോയിഡ് 12, 12 എൽ, 13, 14 വേർഷനുകളിലായാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഹാക്കറിന് ഫോണിലേക്ക് നുഴഞ്ഞു കയറാനും നിയന്ത്രണം കൈക്കലാക്കാനുമാകും

ALSO READ: ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇന്ന് ഇടിവ്

സാംസങ്, വിവോ ,റിയൽമി, ഷാവോമി ഉൾപ്പടെയുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ സുരക്ഷാ പ്രശ്‌നമുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് ഫോൺ ബ്രാൻഡുകൾക്കെല്ലാം അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള മീഡിയാടെക്ക്, ക്വാൽകോം, ആം എന്നീ കമ്പനികളുടെ ഭാഗങ്ങളിൽ പ്രശ്‌നങ്ങളുണ്ടെന്നും സെർട്ട് ഇൻ ചൂണ്ടിക്കാണിക്കുന്നു. ഗൂഗിൾ പ്ലേ സിസ്റ്റം അപ്‌ഡേറ്റുകളിലും ഒ എസിലും പ്രശ്‌നങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പുതിയ സുരക്ഷാ അപ്ഡേറ്റുകൾക്കായി സെറ്റിങ്‌സിൽ സിസ്റ്റം അപ്‌ഡേറ്റിൽ പുതിയ അപ്‌ഡേറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കുക.

ALSO READ: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News