‘ഇതാണ് മോനെ പാമ്പ്’, ‘ആഹാ എന്താ ബ്യൂട്ടി’, പന്ത്രണ്ട് അടി നീളം, നല്ല ഒത്ത ശരീരം; പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

പാമ്പ് എന്ന് കേട്ടാൽ തന്നെ ഭയം നമ്മുടെയൊക്കെ സിരകളിലേക്ക് ഇരച്ചു കരയാറുണ്ട്. അപ്പോൾ പാമ്പിനെ കാണുന്നതിനെ കുറിച്ചും അതിനെ സ്പർശിക്കുന്നതിനെ കുറിച്ചും ആലോചിച്ചാലോ? ഭയം തന്നെ ഭയമാണ് ചുറ്റും. ഇന്നലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ ഇന്നലെ തന്‍റെ എക്സ് ഹാന്‍റില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടി കാട്ടില്‍ വിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിൽ പ്രചരിച്ചിരുന്നു.

ALSO READ: ‘കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകി, കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു’: മന്ത്രി കെ എൻ ബാലഗോപാൽ

പന്ത്രണ്ട് അടി നീളവും, നല്ല ഒത്ത ശരീരവും, എണ്ണക്കറുപ്പ് നിറവുമുള്ള ഈ രാജവെമ്പാലയുടെ വീഡിയോയ്ക്ക് താഴെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുടെ കഥകൾ തന്നെയാണ് പലരും പങ്കുവെക്കുന്നത്.
കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ചിക്കമംഗളൂരുവിന് സമീപത്തെ ഷിമോഗയിലെ ജനവാസമേഖലയില്‍ നിന്നാണ് ഈ കൂറ്റന്‍ രാജവെമ്പാലയെ സുശാന്ത് പിടികൂടിയത്. അഗുംബ റെയില്‍ ഫോറസ്റ്റ് ഫീല്‍ഡ് ഡയറക്ടറായ അജയ് വി ഗിരിയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നു.

ALSO READ: ‘ജസ്‌ഫർ ഹാപ്പിയാണ് മമ്മൂക്കയും’, ആരാധകൻ ഡിസൈൻ ചെയ്‌ത വസ്ത്രത്തിലെത്തി മെഗാസ്റ്റാർ; കയ്യടികളുമായി സോഷ്യൽ മീഡിയ

12 അടി നീളമുള്ള രാജവെമ്പാലയെ അനായാസമായാണ് സുശാന്ത് നന്ദ പിടികൂടുന്നത്. തുടർന്ന് അതിനെ കാട്ടില്‍ വിടുന്നതും എക്‌സിൽ പങ്കുവെച്ച ഈ വിഡിയോയിൽ ഉണ്ട്. രാജവെമ്പാല റോഡ് മുറിച്ച് കടക്കുന്നത് കണ്ട നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയും, തുടർന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News