വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ നാടൊന്നാകെ കൈകോര്‍ക്കുകയാണ്. കാസര്‍കോഡ് ചീമേനിയിലാണ് 22 വയസുകാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള സാമ്പത്തിക സമാഹരണത്തിനായി നാടൊന്നിക്കുന്നത്.
11 ദിവസം നീണ്ടു നില്‍ക്കുന്ന ചീമേനി വിഷ്ണു മൂര്‍ത്തി ക്ഷേത്ര ഉത്സവത്തിലേക്ക് വിവിധ ദേശങ്ങളില്‍ നിന്നെത്തുന്ന പതിനായിരങ്ങള്‍ക്കിടയില്‍ കൈയ്യില്‍ പ്ലക്കാര്‍ഡുമയര്‍ത്തിപ്പിടിച്ച് ഈ യുവതി യുവാക്കളുണ്ട്. ഒരു പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചു പിടിക്കാന്‍
കാരുണ്യ സ്പര്‍ശത്തിനായി കൈ നീട്ടുകയാണ്.
വാഹനാപകടത്തില്‍ ഗുരുതര പരിക്ക് പറ്റി ചീമേനി കനോത്തപൊയിലിലെ നയന മോഹന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവന്‍ തിരിച്ചു പിടിക്കാന്‍ 20 ലക്ഷത്തിലധികം രൂപ വേണം. നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ചികിത്സക്കാവശ്യമായ ഭീമമായ പണം എത്രയും പെട്ടെന്ന് കണ്ടെത്തുന്നതിനാണ് ഇത്തവണ ഉത്സവാഘോഷത്തിരക്കുകള്‍ മാറ്റി വെച്ച് ഈ പാതയോരത്ത് ഇവര്‍ നിലയുറപ്പിച്ചത്. ചികിത്സക്കാവശ്യമായ തുകയുടെ പകുതി മാത്രമാണ് ഇതു വരെ സമാഹരിക്കാന്‍ കഴിഞ്ഞത്.
മനസില്‍ നന്‍മയുള്ള മനുഷ്യരുടെ സഹായത്താല്‍ നയനയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടു വരാന്‍ കഴിയുമെന്നാണ് ചികിത്സാ സഹായ കമ്മറ്റിയുടെ പ്രതീക്ഷ. ഈ കാണുന്ന Google Pay നമ്പര്‍ വഴിയും ബാങ്ക് അക്കൗണ്ടിലൂടെയും സഹായമെത്തിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here