വയനാട് ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ ധനസഹായം നൽകി സിപിഐഎം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്തി. കേരള ഹൗസിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ധനസഹായം കൈമാറിയത്. ഒരു ലക്ഷം രൂപയാണ് കൈമാറിയത്.
വയനാടിന് സഹായം നല്‍കണമെന്ന് സീതാറാം യെച്ചൂരി ആഗ്രഹിച്ചിരുന്നു. ആ സമയത്തായിരുന്നു അദ്ദേഹം രോഗാവസ്ഥയിലാകുകയും വേർപിരിയുകയും ചെയ്തത്. യെച്ചൂരിയുടെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തിൻ്റെ അസാന്നിധ്യത്തിൽ ഭാര്യ സീമ ചിഷ്തി മുഖ്യമന്ത്രിക്ക് സഹായം കൈമാറിയത്. ഡോ. ജോൺ ബ്രിട്ടാസ് എം പി. വ്യവസായ മന്ത്രി പി രാജീവ്, പ്രൊഫ. കെ വി തോമസ് എന്നിവരും സാക്ഷ്യം വഹിച്ചു.
അതേസമയം വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ നിവേദത്തിലാണ് അമിത് ഷായുടെ മറുപടി. 2219 കോടിയുടെ പാക്കേജ് കേരളം ആവശ്യപ്പെട്ടത് ഏറെ വൈകിയാണെന്ന വിചിത്രവാദം ഉയര്‍ത്തിയാണ് അമിത് ഷായുടെ മറുപടി. ദുരന്തം നടന്ന സമയത്ത് കേന്ദ്രം സഹായം നൽകി കഴിഞ്ഞെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുരന്തം ഉണ്ടായതിന് പിന്നാലെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേരളം 2219 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടത് വൈകിയെന്ന് മൂന്നു പേജുളള മറുപടിയില്‍ കുറ്റപ്പെടുത്തുന്നു. മൂന്നര മാസം വൈകിയാണ് കേരളം അധിക ധനസഹായം ആവശ്യപ്പെട്ടത്. മാത്രമല്ല, പുനര്‍ നിര്‍മ്മാണത്തിനുളള പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും കേന്ദ്രം സഹായം നല്‍കി കഴിഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാട്ടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here