‘അങ്ങോട്ടൊന്ന് വിളിക്കാന്‍ മടിയായിരുന്നു, കാണാന്‍ പോകാനും പറ്റിയില്ല’; മേഘനാദന്റെ മരണത്തില്‍ സീമ ജി നായര്‍

meganathan

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ മേഘനാദന്‍ (60) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. നടന്‍ ബാലന്‍ കെ നായരുടെ മകനാണ് മേഘനാദന്‍.

അന്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ കഥാപാത്രങ്ങളിലൂടെയാണ് മേഘനാദന്‍ എന്ന നടന്‍ ശ്രദ്ധേയനായത്. ഇപ്പോഴിതാ അദ്ദേഹത്തിനെ കുറിച്ചുള്ള അനുഭവം പങ്കുവയ്ക്കുകയാണ് നടി സീമ ജി നായര്‍.

കാന്‍സര്‍ ആണെന്ന് അറിഞ്ഞിരുന്നുവെന്നും അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നുവെന്നും സീമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നുവെന്നും സീമ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ആദരാഞ്ജലികള്‍ ഏറ്റവും പ്രിയപ്പെട്ട മേഘനാഥന്‍ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാര്‍ത്ത കേട്ടാണ് ഉറക്കമുണര്‍ന്നത് ..വിശ്വസിക്കാന്‍ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനില്‍ നിന്നും വരുമ്പോള്‍ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു ..മേഘന്റെ കൂടെ വര്‍ക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യന്‍ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോള്‍ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂര്‍ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാന്‍സര്‍ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാന്‍ അങ്ങോട്ടൊന്നു വിളിക്കാന്‍ മടിയായിരുന്നു ..കുറച്ചു നാള്‍ക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോള്‍ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാന്‍ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത് ??????

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News