അശ്ലീല പരാമര്‍ശം നടത്തിയതിന് വ്യവസായി ബോബി ചെമ്മണൂരിനെതിരെ പരാതി നല്‍കിയ നടി ഹണി റോസിന് പിന്തുണയുമായി നടി സീമ ജി നായര്‍. പണം എല്ലാത്തിനും പരിഹാരം അല്ലെന്നും പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും സീമ പറഞ്ഞു.
പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം പെരുമാറാം എന്ന ചിന്ത ഇനിയും മാറിയിട്ടില്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതുന്നെങ്കില്‍ അത് തെറ്റാണ്. എത്ര വലിയവന്‍ ആണെങ്കിലും സ്വന്തം തെറ്റുകള്‍ തിരുത്തണമെന്ന് സീമ ജി നായര്‍ കുറിച്ചു.
‘സ്ത്രീയെ സ്ത്രീയായി അറിയുന്നവര്‍ക്ക്, സ്ത്രീയെ സ്ത്രീയായി ജീവിക്കാന്‍ അനുവദിക്കുന്നവര്‍ക്ക്, അവള്‍ തണലും തുണയും ആവുന്നു. പെണ്ണിനോട് എങ്ങനെ വേണമെങ്കിലും മോശമായി സംസാരിക്കാം, പെരുമാറാം ആ ചിന്തകള്‍ ഇനിയും മാറിയിട്ടില്ലെങ്കില്‍, എന്തൊക്കെ ഉണ്ടായിട്ട് എന്താകാര്യം? പണം എല്ലാത്തിനും പരിഹാരം അല്ല. പണമാണ് എല്ലാത്തിനും ആധാരം എന്ന് കരുതിയിട്ടുണ്ടെങ്കില്‍ അത് തെറ്റ്. എത്ര വലിയവന്‍ ആണേലും സ്വന്തം തെറ്റുകള്‍ തിരുത്തുക.”-സീമ ജി നായര്‍ കുറിച്ചു.
ലൈംഗികമായി അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഇന്നലെ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here