എല്ലാവരും നിന്നെ തിരക്കി, ഈ പൊങ്കാല നീ കണ്ടുകാണുമല്ലോ? ഹൃദയംതൊടുന്ന കുറിപ്പുമായി സീമ

ട്യൂമര്‍ ബാധിച്ച് മരിച്ച ശരണ്യയുടെ പിറന്നാള്‍ ദിനത്തില്‍ മനസ്സില്‍ തൊടുന്ന കുറിപ്പുമായി നടി സീമ ജി നായര്‍. ഞങ്ങളുടെ പ്രിയപ്പെട്ട മോള്‍ക്ക് ഇന്ന് സ്വര്‍ഗത്തില്‍ പിറന്നാള്‍ എന്ന് കുറിച്ചുകൊണ്ടാണ് സീമയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. അവള്‍ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നുവെന്നും സീമ കുറിച്ചു.

കൊവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചതെന്നും പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യില്‍ ഉണ്ടെന്ന് ആളുകള്‍ പറഞ്ഞെന്നും സീമ ഫെയ്സ്ബുക്കില്‍ കുറിച്ചു. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞങ്ങളുടെ പ്രിയപ്പെട്ട മോള്‍ക്ക് ഇന്ന് സ്വര്‍ഗ്ഗത്തില്‍ പിറന്നാള്‍.. അവള്‍ അവിടെ അടിച്ചു പൊളിയ്ക്കുന്നുണ്ടാവും.. അവളെ സ്‌നേഹിച്ചവരുടെ മനസ്സില്‍ തീച്ചൂളകള്‍ കോരിയിട്ട് ശാരു കടന്നു പോയപ്പോള്‍.. ആ തീച്ചൂളകളുടെ ചൂട് ഇന്നും ഞങ്ങളുടെ നെഞ്ചിലുണ്ട്.. അവള്‍ എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. കോവിഡിന് ശേഷമുള്ള പൊങ്കാലയ്ക്കായി ഞാന്‍ ചെന്നപ്പോള്‍ എല്ലാവരും നിന്നെയാണ് ചോദിച്ചത്.. പണ്ടത്തെ പൊങ്കാലയ്ക്ക് നമ്മള്‍ ഒരുമിച്ചുള്ള ഫോട്ടോ പലരുടെയും കയ്യില്‍ ഉണ്ടെന്ന്.. അതെനിക്കയച്ചു തരാമെന്നും പറഞ്ഞു എന്റെ നമ്പറും വാങ്ങിയിട്ടുണ്ട്.. ഞാന്‍ എല്ലാവരോടും പറഞ്ഞു ഈ പൊങ്കാല നീ കാണുന്നുണ്ടെന്നു.. എല്ലാരും കണ്ടിട്ടുണ്ടാവും.. നന്ദുട്ടനും, സുരേഷും, അഥീനയും, ശാലിനിയും, പ്രഭുവും, ശ്രീകലയും അങ്ങനെ അങ്ങനെ എല്ലാരും ???? മോളെ MANY MANY HAPPY RETURNES OF THE DAY.. എല്ലാവരും നിന്നോട് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.. LOVE YOU SO MUCH..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News