മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി വേര്‍പിരിയുന്നു; വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായി സീമ വിനീത്

വിവാഹം നിശ്ചയിച്ച് അഞ്ച് മാസത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചതായി കുറിപ്പ് പങ്ക് വച്ച് പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം സീമ ആരാധകരെ അറിയിച്ചത്.

ALSO READ:   30 അടി ഉയരത്തില്‍ നിന്നുവീണ് ലൈറ്റ്‌ബോയ് മരിച്ചു; നടന്‍ യോഗരാജ് ഭട്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും താനും വിവാഹനിശ്ചയത്തിന്റെ അഞ്ച് മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചെന്നാണ് സീമ ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുടെസ്വകാര്യത മനസിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചുകൊണ്ട് ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്ത് വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിച്ചു കൊള്ളുന്നു എന്നും സീമ കുറിച്ചിട്ടുണ്ട്.

ALSO READ:  വിൽപ്പനയിൽ സൂപ്പർ ഹിറ്റായി തിരുവോണം ബമ്പർ; ഇതുവരെ വിറ്റത് 23 ലക്ഷം

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു സീമയുടെയും നിശാന്തിന്റെയും വിവാഹനിശ്ചയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News