പുഷ്പനൊരു സമ്മാനവും ബ്രിട്ടോ നൽകിയിരുന്നു; രണ്ടു ധീരന്മാരും രക്തസാക്ഷികളായി മാറിയിരിക്കുന്നു: സീന ഭാസ്കർ

simon britto

ജീവിച്ചിരുന്ന രക്തസാക്ഷികൾ രക്തതാരകങ്ങളായി മാറിയെന്ന് സഖാവ് സൈമൺ ബ്രിട്ടോയുടെ ജീവിത പങ്കാളി സീന ഭാസ്കർ. സഖാവ് സൈമൺ ബ്രിട്ടോ എതിരാളികളുടെ കുത്തേറ്റ് 85% തളർന്ന ശരീരവുമായി 35 വർഷം ജീവിച്ചു. സഖാവ് പുഷ്പൻ കൂത്തുപറമ്പ് വെടിവയ്പിൽ ശരീരമാസകലം തളർന്ന് 30 വർഷം ജീവിച്ചു. രണ്ടു ധീരന്മാരും രക്തസാക്ഷികളായി മാറിയിരിക്കുന്നു എന്നും സീന പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

1994 ൽ കൂത്തുപറമ്പ് വെടിവയ്പിൽ തളർന്ന സഖാവ് പുഷ്പനെ കണ്ട് അദ്ദേഹത്തിൻ്റെ അവസ്ഥ അറിയുന്നതിനായി തലശ്ശേരി സഹകരണ ആശുപത്രിയിലേയ്ക്ക് 1995 ഫെബ്രുവരിയിൽ എന്നെ ബ്രിട്ടോ പറഞ്ഞു വിടുന്നു. കൈയുകൾ തളരാതിരിക്കാൻ സഖാവിനോട് പ്രത്യേകം പറയണം ” രോഗവിവരം അന്വേഷിച്ചെത്തുന്നവർക്ക് ബലത്തിൽ Shake hand കൊടുക്കണം. എത്ര പ്രതികൂല സാഹചര്യമായാലും ഫിസിയോതെറാപ്പി മുടക്കരുത്. കാണാൻ വരുന്നവരോട് കൈകാലുകൾ അനക്കി തരാൻ ആവശ്യപ്പെടണം. ” തുടങ്ങിയ വിവരങ്ങൾ ഞാൻ സഖാവ് പുഷ്പനെ അറിയിക്കുമ്പോൾ എന്നെങ്കിലും എനിക്ക് സഖാവിനെ നേരിൽ കാണണം എന്ന ആവശ്യമായിരുന്നു തിരിച്ചു നൽകിയത് എന്നും സീന പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

പുഷ്പനൊരു സമ്മാനവും ബ്രിട്ടോ നൽകിയിരുന്നു. പിന്നീടുള്ള കാഴ്ചകളിൽ ബ്രിട്ടോ പുസ്തകങ്ങളായിരുന്നു പ്രിയ സഖാവിന് സമ്മാനിച്ചത്. ആ ചിരി മാഞ്ഞെന്നറിയുമ്പോഴുണ്ടാകുന്ന വേദനയും സീന പങ്കുവെച്ചു.
രാഷ്ട്രീയ കേരളത്തിലെ ജീവിച്ചിരുന്ന രണ്ടു രക്തസാക്ഷികൾ രക്തസാക്ഷിത്വത്തിലേയ്ക്ക് എന്നും സീന യുടെ പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: ‘ഉജ്ജ്വല വിപ്ലവകാരിയുടെ ജീവിതം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ പോരാട്ടത്തിന് ആവേശം പകരുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സീന ഭാസ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജീവിച്ചിരുന്ന രക്തസാക്ഷികൾ രക്തതാരകങ്ങളായി മാറി😢 സഖാവ് സൈമൺ ബ്രിട്ടോ എതിരാളികളുടെ കുത്തേറ്റ് 85% തളർന്ന ശരീരവുമായി 35 വർഷം ജീവിച്ചു. സഖാവ് പുഷ്പൻ കൂത്തുപറമ്പ് വെടിവയ്പിൽ ശരീരമാസകലം തളർന്ന് 30 വർഷം ജീവിച്ചു. രണ്ടു ധീരന്മാരും രക്തസാക്ഷികളായി മാറിയിരിക്കുന്നു.✊🏿✊🏿✊🏿
1994 ൽ കൂത്തുപറമ്പ് വെടിവയ്പിൽ തളർന്ന സഖാവ് പുഷ്പനെ കണ്ട് അദ്ദേഹത്തിൻ്റെ അവസ്ഥ അറിയുന്നതിനായി തലശ്ശേരി സഹകരണ ആശുപത്രിയിലേയ്ക്ക് 1995 ഫെബ്രുവരിയിൽ എന്നെ ബ്രിട്ടോ പറഞ്ഞു വിടുന്നു. കൈയുകൾ തളരാതിരിക്കാൻ സഖാവിനോട് പ്രത്യേകം പറയണം ” രോഗവിവരം അന്വേഷിച്ചെത്തുന്നവർക്ക് ബലത്തിൽ Shake hand കൊടുക്കണം. എത്ര പ്രതികൂല സാഹചര്യമായാലും ഫിസിയോതെറാപ്പി മുടക്കരുത്. കാണാൻ വരുന്നവരോട് കൈകാലുകൾ അനക്കി തരാൻ ആവശ്യപ്പെടണം. ” തുടങ്ങിയ വിവരങ്ങൾ ഞാൻ സഖാവ് പുഷ്പനെ അറിയിക്കുമ്പോൾ എന്നെങ്കിലും എനിക്ക് സഖാവിനെ നേരിൽ കാണണം എന്ന ആവശ്യമായിരുന്നു തിരിച്ചു നൽകിയത്.
സഖാവ് പുഷ്പൻ SFI പ്രവർത്തകനായി സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ബ്രിട്ടോയ്ക്ക് കുത്തുകൊള്ളുന്ന വിവരം അറിയുന്നത്. തുടർന്ന് വർഷങ്ങൾക്കു ശേഷം രണ്ടു പേരും കണ്ടുമുട്ടുന്നതും തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു. പുഷ്പനൊരു സമ്മാനവും ബ്രിട്ടോ നൽകിയിരുന്നു. പിന്നീടുള്ള കാഴ്ചകളിൽ ബ്രിട്ടോ പുസ്തകങ്ങളായിരുന്നു പ്രിയ സഖാവിന് സമ്മാനിച്ചത്. ഒടുവിൽ 24 വർഷത്തെ സൗഹൃദത്തിന് ശേഷം ബ്രിട്ടോയുടെ വരവ് എന്നന്നേയ്ക്കുമായി നിലച്ചു. ബ്രിട്ടോയുടെ സൗഹൃദ വലയത്തിൽ പെട്ട സഖാക്കൾ തൃശൂരിലെ അഞ്ചേരിയിലുള്ളവർ ബ്രിട്ടോയുടെ പേരിലുള്ള അവാർഡ് 2020ൽ സഖാവ് പുഷ്പന് സമ്മാനിച്ചപ്പോൾ ധാരാളം ഓർമ്മകൾ ഇരമ്പി നിന്നൊരു സായാഹ്നമായിരുന്നു അത്.
DYFI യുടെ നേതൃത്വത്തിൽ സഖാവ് പുഷ്പന് നിർമ്മിച്ചു നൽകിയ വീടു താമസത്തിനെത്തിയപ്പോഴും സഖാവേ മോളുമായി വീണ്ടും വരണം; ഈ വീട് നിങ്ങളുടേതു കൂടിയാണ് എന്ന് നിറഞ്ഞ ചിരിയോടെ ഓർമ്മിപ്പിച്ചു വിട്ടു. ഇന്ന് ആ ചിരി മാഞ്ഞെന്നറിയുമ്പോഴുണ്ടാകുന്ന വേദന 💔💔💔
രാഷ്ട്രീയ കേരളത്തിലെ ജീവിച്ചിരുന്ന രണ്ടു രക്തസാക്ഷികൾ രക്തസാക്ഷിത്വത്തിലേയ്ക്ക്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News