പരിമിതികളെ അതിജീവിച്ച് തന്റെ പ്രിയ നേതാവിനെ കാണാന്‍ വേങ്ങരയിലെ വേദിയിലെത്തി സീനത്ത്

നല്‍കിയ സഹായങ്ങള്‍ക്ക് മുഖ്യമന്ത്രിയ്ക്ക് നന്ദി പറയാന്‍ സീനത്ത് എത്തി. അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുന്ന സീനത്ത് പരിമിതികളെ അതിജീവിച്ചാണ് തന്റെ പ്രിയ നേതാവിനെ കാണാന്‍ വേങ്ങരയിലെ വേദിയില്‍ എത്തിയത്.

READ ALSO:കേരളത്തിന് കേന്ദ്ര സഹായത്തിന്റെ കുടിശ്ശിക ഇല്ലായെന്ന കേന്ദ്രധനമന്ത്രിയുടെ വാദം കള്ളം: തോമസ് ഐസക്

20 വര്‍ഷത്തിലേറെയായി അരയ്ക്ക് താഴെ തളര്‍ന്ന് കിടക്കുകയാണ് വേങ്ങര കണ്ണമംഗലം സ്വദേശി സീനത്ത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പിന്തുണയും സഹായവും കൊണ്ടാണ് ട്യൂമര്‍ രോഗി കൂടി ആയിരുന്ന സീനത്തിന്റെ ചികിത്സ നടന്നു പോരുന്നത്. നല്‍കി വരുന്ന സഹായങ്ങള്‍ക്ക് നന്ദി പറയാനാണ് പ്രതിസന്ധികളെ മറന്ന് നല്‍കിയ സീനത്ത് നവകേരള സദസ്സില്‍ എത്തിയത്. തന്റെ സര്‍ക്കാര്‍ തന്നെ നോക്കുന്നുണ്ടെന്നും മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും സീനത്ത് പറഞ്ഞു.

നവകേരള സദസ്സിന് മുഖ്യമന്ത്രി വേങ്ങരയില്‍ എത്തുന്നതറിഞ്ഞ് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആഗ്രഹം സീനത്ത് സംഘാടകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി സംസാരിക്കാനുള്ള അവസരം സംഘാടകര്‍ ഒരുക്കിയത്. മുഖ്യമന്ത്രി നേരില്‍ കണ്ട് സംസാരിച്ചതിന്റെ സന്തോഷത്തിലാണ് സീനത്ത് വേങ്ങരയിലെ നവകേരള സദസ്സിന്റെ വേദിയില്‍ നിന്ന് മടങ്ങിയത്.

READ ALSO:പണം വാങ്ങി പറ്റിച്ച് റെയിൽവേ, ഭക്ഷണവും താമസസൗകര്യവുമില്ല; കൊട്ടിഘോഷിച്ച ഭാരത് ഗൗരവ്‌ ട്രെയിനിന്റെ പൊള്ളത്തരങ്ങളിൽ ക്ഷുഭിതരായി യാത്രക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News