പുറം കടലിലെ ലഹരിവേട്ട; പാക് പൗരൻ റിമാൻഡിൽ

പുറം കടലിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് പിടിയിലായ പാകിസ്ഥാന്‍ പൗരനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പിടികൂടിയത് ഇരുപത്തയ്യായിരം കോടി രൂപ വിലയുള്ള മയക്കുമരുന്നാണെന്ന് നാര്‍ക്കോട്ടിക്ക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കണക്കെടുപ്പില്‍ തെളിഞ്ഞിരുന്നു.

അതേസമയം, പുറംകടലിൽ കപ്പലിൽ നിന്ന്‌ 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ പാക്‌ തീവ്രവാദ സംഘടന അൽ ഖൊയ്‌ദയ്ക്ക് പങ്കുണ്ടെന്നാണ് എൻസിബി സംഘത്തിൽ നിന്നുള്ള വിവരം. ഇതിനിടെ രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. പിടിയിലായ സുബീർ, ഹാജി സലിം ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി വിവിധ അന്വേഷണ ഏജൻസികളും നീക്കം ആരംഭിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസികളുടെ ദില്ലിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം കൊച്ചിയിലെത്തും. കേസിൽ എൻഐഎ , എൻസിബിയിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടി കഴിഞ്ഞു. എൻസിബിയുടെ ചോദ്യം ചെയ്യലിൽ എൻഐഎ ഉദ്യോഗസ്ഥരും ഉണ്ടാകും. എന്നാൽ കപ്പലിൽ നിന്ന്‌ സ്പീഡ് ബോട്ടിൽ രക്ഷപെട്ട ആറുപേർ ആൻഡമാൻ ദ്വീപിൽ ഒളിച്ചതായി ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കി. ഒപ്പം കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി പാക്കറ്റുകൾ കണ്ടെത്താൻ നാവിക സേനയുടെ സഹായത്തോടെ എൻസിബി ശ്രമo തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News