പാലക്കാട് പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് തീയിട്ട് സാമൂഹികവിരുദ്ധർ

people set fire to vehicles

പാലക്കാട് വാളയാർ പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനത്തിന് സാമൂഹിക വിരുദ്ധർ തീയിട്ടു. രണ്ട് പിക്കപ്പ് വാനുകൾക്കാണ് തീയിട്ടത്. ദേശീയപാത 544ൽ അടിപ്പാതയിൽ റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. സംഭവത്തിൽ വാളയാർ സ്വദേശി പോൾ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യലഹരിയിലായിരുന്നു പ്രതി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രണ്ട് വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. കഞ്ചിക്കോട് നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.

ALSO READ;കൂട്ടുകാർക്ക് മുന്നിൽ ഇനി തല താഴ്‌ത്തേണ്ട, പണമില്ലെന്ന കാരണത്താൽ വിദ്യാർഥികൾക്ക് പഠനയാത്ര നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി

NEWS SUMMERY: Anti-social people set fire to vehicles seized at Palakkad Walayar Police Station.The vehicles were parked on the side of the road on National Highway 544. Paul, a native of Walayar, was taken into police custody relating to the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News