തൃശൂർ കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്പ് നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവ.ഹൈസ്കൂളിൽ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്പ്നോട്ടിസത്തിന് ശ്രമിച്ചത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെ കുട്ടികൾ ബോധരഹിതരായി വീഴുകയായിരുന്നു.
Also read:ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങൾ കുടുങ്ങി
മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീണത്. ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്.
Also read:മനുഷ്യ സ്നേഹത്തിൻറെ ഉദാത്തമായിട്ടുള്ള മാതൃകയാണ് ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി: എ എ റഹീം എംപി
പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപതി അധികൃതർ അറിയിച്ചു. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന. കുട്ടികൾ ബോധരഹിതരായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് സ്കൂൾ അധികൃതരും അറിയിച്ചു. വിദ്യാർത്ഥികളിലെ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ബോധവത്ക്കരണം നടത്തുമെന്ന് പി.ടി.എ പ്രസിഡൻ്റ് ടി.എ നൗഷാദ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here