പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള സെല്‍ഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി നിര്‍ദ്ദേശം ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അപമാനം; ഡോ ശിവദാസന്‍ എം പി

സര്‍വ്വകലാശാലകളിലും കോളേജുകളിലും പ്രധാനമന്ത്രിയുടെ ഫോട്ടോ പശ്ചാത്തലമാക്കിയുള്ള സെല്‍ഫി പോയിന്റുകളുണ്ടാക്കാനുള്ള യുജിസി നിര്‍ദ്ദേശം ഉന്നതവിദ്യാഭ്യാസ മേഖലക്കാകെ അപമാനമാണെന്ന് ഡോ. വി ശിവദാസന്‍ എംപി പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയായ അങ്ങ് അറിഞ്ഞുകൊണ്ടായിരിക്കും ഇത്തരത്തിലുള്ള അല്പത്തം നിറഞ്ഞ ഉത്തരവുകള്‍ പുറത്തിറങ്ങുന്നതെന്ന് കരുതുന്നില്ല. കാരണം ഒരു പ്രധാനമന്ത്രിയും അത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്ന് സങ്കല്‍പ്പിക്കാനാകുന്നതല്ലല്ലെന്നും വി ശിവദാസന്‍ കത്തില്‍ പറഞ്ഞു.

Also Read: ‘ഏറെ നാളായി ആലോചിക്കുന്ന തീരുമാനം’; ഡോ. എം കുഞ്ഞാമന്റെ വീട്ടില്‍ നിന്ന് കുറിപ്പ് കണ്ടെത്തി

സമാനമായ നിലയില്‍ കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ക്കു മുന്നില്‍ മോദിയുടെ ഫോട്ടോ സ്ഥാപിക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അതിനാവശ്യമായ പണം കര്‍ഷകര്‍ക്ക് വളം വില്‍പ്പനനടത്തി കിട്ടുന്ന ലാഭത്തില്‍ നിന്നും കമ്പനികള്‍ കണ്ടത്തണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു. അതിന്റ തുടര്‍ച്ചയാണ് വിദ്യാഭ്യാസ മേഖലയിലും നിലവില്‍ കണ്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ സൃഷ്ടിയില്‍ ക്രിയാത്മക പങ്ക് വഹിക്കേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍. അവരെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റാനുള്ള ശ്രമം ഒരിക്കലും അനുവദിക്കപ്പെട്ടുകൂടാത്തതാണ്. ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയെ ങ്ങനെയാണിറക്കുന്നതെന്നത് അന്വേഷിക്കേണ്ടതാണ്. ഭരണാധികാരികളുടെ പ്രീതി പിടിച്ചുപറ്റി കാര്യസാധ്യത്തിനായി പരിശ്രമിക്കുന്നവര്‍ക്കുമാത്രമേ ഇത്തരം ചെയ്തികളുടെ ഭാഗമാകാനാകുകയുള്ളൂ. അത്തരക്കാര്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയുയര്‍ത്തുന്നതില്‍ യാതൊരു സംഭാവനയും ചെയ്യുകയുമില്ല.

Also Read: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി; രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രാജിവെച്ചു

യുജിസി പോലുള്ള സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് അത്തരക്കാരുണ്ടാകുന്നത് വിശാലമായ രാജ്യതാല്‍പ്പര്യത്തിന് നിരക്കുന്നതല്ല. ജനാധിപത്യവിരുദ്ധമായ യുജിസി ഉത്തരവിനെതിരെ ഇന്ത്യയിലെ അക്കാഡമിക്ക് സമൂഹമാകെ പ്രതികരിച്ചിരിക്കയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ യുജിസിയുടെ ഉത്തരവ് പിന്‍വലിക്കാനായി അങ്ങ് അഭ്യര്‍ത്ഥിക്കണമെന്നും വി ശിവദാസന്‍ എംപി കത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News