ആമസോണിലൂടെ താന്‍ മൂത്രം വിറ്റഴിച്ചു; ഗുരുതര വെ‍ളിപ്പെടുത്തലുമായി സംവിധായകന്‍

‘എനര്‍ജി ഡ്രിംഗ്‌സ്’ എന്ന  പേരില്‍ താന്‍ ആമസോണില്‍ മനുഷ്യമൂത്രം വിറ്റച്ചഴിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇംഗ്ലിഷ്  സംവിധായകന്‍. ദ ഗ്രേറ്റ് ‘ആമസോണ്‍ ഹീസ്റ്റ്’ എന്ന പേരില്‍ ‘ചാനല്‍ ഫോര്‍’ പുറത്തുവിട്ട ഡോക്യുമെന്‍ററിയിലാണ് സംവിധായകന്‍ ഊബാ ബട്ട്‌ലര്‍  ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആമേസോണ്‍ ഡ്രൈവര്‍മാര്‍ സാധാരണ ഡെലിവറി ടൈമില്‍ ഇടയ്ക്ക് വാഹനം നിര്‍ത്താതിരിക്കാന്‍ മൂത്രം കുപ്പികളില്‍ ശേഖരിക്കാറുണ്ട്.  ഈ കുപ്പികള്‍ ആമസോണ്‍ ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ക്ക് സമീപത്ത് നിന്ന് താന്‍ എടുത്തു. ശേഷം ‘റിലീസ്’ എന്ന പേര് നല്‍കി ആമസോണിലൂടെ വിറ്റ‍ഴിച്ചുവെന്നാണ് ബട്ട്‌ലര്‍ അവകാശപ്പെടുന്നത്.  ആമസോണ്‍ ആല്‍ഗൊരിതം തന്‍റെ ഉത്പന്നത്തെ റീഫില്ലബിള്‍ പമ്പ് ഡിസ്‌പെന്‍സ് കാറ്റഗറിയില്‍ നിന്ന് ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റിയെന്നും സംവിധായകന്‍ പറയുന്നു. അതേസമയം, തന്‍റെ സുഹൃത്തുക്കളായി ചിലര്‍ മാത്രമാണ് ആമസോണില്‍ നിന്ന് ഇത് വാങ്ങിയതെന്നും മറ്റാര്‍ക്കും എനര്‍ജി ഡ്രിങ്ക് വില്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ആമസോണ്‍ നദിയില്‍ വരള്‍ച്ച, വെള്ളം താ‍ഴ്ന്നപ്പോള്‍ തെളിഞ്ഞത് മനുഷ്യമുഖങ്ങള്‍

ആമസോണിലെ ബിറ്റര്‍ ലെമണ്‍ എന്ന രുചി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഉത്പന്നമാണ് താന്‍ കച്ചവടം ചെയ്ത മൂത്രമെന്നും ബട്ട്‌ലര്‍ പറയുന്നു.

ആമസോണില്‍ എന്ത് സാധനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും പ്രയാസമില്ലെന്നും ഉപഭോക്താക്കളുടെ താത്പര്യങ്ങളൊന്നും കൃത്യമായി സംരക്ഷിക്കപ്പെടുന്നില്ലെന്നും ഈ മാസം 19ന് ഡോക്യുമെന്‍ററി പുറത്തുവന്നതോടെ പരാതികള്‍ ഉയര്‍ന്നുക‍ഴിഞ്ഞു.

വമ്പന്‍ കമ്പനികളായ ആമസോണ്‍ ഉള്‍പ്പെടെയുള്ളവ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് കുറച്ച് വെളിച്ചം വീശാന്‍ ഇത്തരം ഡോക്യുമെന്ററികള്‍ സഹായകമാകുമെന്നും അയാള്‍ പറയുന്നു.

കര്‍ശനമായ സമയപരിധി പാലിക്കാന്‍ തങ്ങള്‍ കുപ്പികളില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതരാണെന്ന് ആമസോണ്‍ തൊഴിലാളികള്‍ തന്നെ തുറന്നു സമ്മതിക്കുന്നുണ്ടെന്ന ആരോപണവും ബട്ട്‌ലര്‍ ഉയര്‍ത്തുന്നുണ്ട്. മുമ്പും ആമസോണ്‍ ഡ്രൈവര്‍മാരുടെ ഇത്തരം കഷ്ടപ്പാടുകളെ കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യം ആമസോണ്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ തന്നെ ചില ഡെലിവറി ഡ്രൈവര്‍മാര്‍ കുപ്പികളില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിതരാണെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടി വന്നിരുന്നു.

ഡെലിവറി ഡ്രൈവര്‍മാരുടെ യൂറിന്‍ ബോട്ടിലുകള്‍ റീപാക്ക് ചെയ്ത് യെല്ലോ കളേഡ് ഡ്രിങ്ക് എന്ന പേരില്‍ മാര്‍ക്കറ്റ് ചെയ്തിട്ടുള്ളതായി പ്രമുഖ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ സംവിധായകന്‍റെ  ആരോപണത്തെ ശക്തമായി എതിര്‍ത്തിരിക്കുകയാണ് ആമസോണ്‍ അധികൃതര്‍. കസ്റ്റമേ‍ഴ്സിന്‍റെ വിശ്വാസം തകര്‍ക്കുന്ന കാര്യങ്ങള്‍ ഉണ്ടാകില്ലെന്നും ജീവനക്കാര്‍ക്കും  കസ്റ്റമേഴ്‌സിനും കൃത്യമായ പരിഗണന നല്‍കുമെന്ന് ആമസോണ്‍ പ്രതികരിച്ചു. തങ്ങളുടെ നിലവാരം കാത്തുസൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബന്ധമാണെന്നും ആമസോണ്‍  അധികൃതര്‍ പറഞ്ഞു.

ALSO READ: വിനായകന്റെ അറസ്റ്റ്: നിയമവശങ്ങള്‍ നോക്കിയാണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News