രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തി; തൃശൂരിൽ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്

തൃശൂർ പടിഞ്ഞാറെകോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തിയതായി കണ്ടെത്തി. പിടികൂടിയത് മെഫൻ ഡ്രാമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ. ഡോക്ടറുടെ കുറിപ്പടിയോടെ മെഡിക്കൽ ഷോപ്പിൽ മാത്രം വിൽക്കേണ്ട മരുന്നുകൾ ആണ് പിടികൂടിയത്. ഉത്തരേന്ത്യയിൽ നിന്നും തപാൽ മാർഗ്ഗം തൃശൂരിലേക്ക് മരുന്ന് കടത്തിയ കേസിൽ സ്ഥാപന ഉടമ വിഷ്ണു ഏതാനും മാസങ്ങളായി ജയിലിൽ ആണ്.

Also Read; ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല, തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News