തിരുവല്ല കുറ്റൂരിൽ വൻ കഞ്ചാവ് വേട്ട .5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് പിടികൂടി. വിവിധ സ്ഥലങ്ങളിലേക്ക് ചില്ലറ വില്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് കുറ്റൂരിൽ നിന്ന് എക്സൈസ് പിടികൂടിയത് .
തിരുവല്ല പുത്തൂരിൽ വാടകവീട് കേന്ദ്രിച്ച വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തിയ സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായത് .എക്സൈസ് പിടിയിലായ ഒഡീഷ സ്വദേശി അഭിരാം ബഡാറിത്ത ഒഡീഷയിൽ നിന്നാണ് കഞ്ചാവ് വിൽപ്പനയ്ക്കായി തിരുവല്ലയിൽ എത്തിച്ചത്.ട്രെയിൻ മാർഗ്ഗം വലിയ അളവിൽ കഞ്ചാവ് എത്തിച്ചശേഷം പിന്നീട് ചില്ലറ വില്പനയ്ക്കായി മറിച്ചു നിൽക്കുകയാണ് പതിവ്.കഞ്ചാവ് വിൽപ്പന സംബന്ധിച്ച് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.
വലിയ ഷോൾഡർ ബാഗിൽ മണം പുറത്തുവരാത്ത നിലയിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞു കെട്ടിയ നിലയിലാണ് 5കിലോ 50ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഓണ വിപണി ലക്ഷ്യമിട്ടാണ് ഇത്രയധികം കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നും സമീപകാലത്ത് തിരുവല്ലയിൽ നടക്കുന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇതന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബിജു വർഗീസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here