കുട്ടിയെ വിറ്റ സംഭവം ആസൂത്രിതം; കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ അഡ്മിറ്റായത് വാങ്ങിയ സ്ത്രീയുടെ പേരില്‍

തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവം ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രസവത്തിനായി അഡ്മിറ്റ് ആയപ്പോള്‍ യുവതി ആശുപത്രിക്ക് നല്‍കിയത് തെറ്റായ വിവരങ്ങളാണ്. പ്രസവത്തിനായി യുവതി അഡ്മിറ്റ് ആയത് കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിനിയായ വ്യക്തിയുടെ പേരിലാണ്. മേല്‍വിലാസം നല്‍കിയതും കുട്ടിയെ വാങ്ങിയവരുടെ പേരിലാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

കരമന സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ വാങ്ങിയത്. മക്കളില്ലാത്തതിനാലാണ് പതിനൊന്ന് ദിവസം പ്രായമുള്ള കുട്ടിയെ വാങ്ങിയത് എന്ന് കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു. കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാവുമായി രണ്ടു വര്‍ഷത്തെ പരിചയം.തന്റെ അവസ്ഥ കൊണ്ടാണ് കുഞ്ഞിനെ ചോദിച്ചതെന്നും സ്‌നേഹബന്ധത്തിന്റെ പുറത്താണ് കുഞ്ഞിനെ തന്നതെന്നും അവര്‍ പറഞ്ഞു.

കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ ഭര്‍ത്താവാണ് പണം ആവശ്യപ്പെട്ടത്. പലപ്പോഴായി മൂന്നുലക്ഷം രൂപ നല്‍കി. കുഞ്ഞില്ലാത്ത സങ്കടം കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മയോട് പറഞ്ഞിരുന്നു. ഗര്‍ഭം ധരിക്കാമെന്ന് അവര്‍ തന്നോട് പറഞ്ഞതായും കുഞ്ഞിനെ വാങ്ങിയ സ്ത്രീ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News