സെമസ്റ്റര്‍ അറ്റ് സീ എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ കപ്പല്‍ യൂണിവേഴ്‌സിറ്റി കൊച്ചിയിലെത്തി. വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ ഒഴുകും സര്‍വകലാശാലയില്‍ പഠിക്കുന്നത്. അവരുടെ പ്രൊഫസര്‍മാരും ഫാക്കല്‍റ്റികളും മറ്റ് ജീവനക്കാരും ഈ കപ്പലിലുണ്ട്.
എംഎസ് വേള്‍ഡ് ഒഡീസ്സി എന്ന കപ്പലിലാണ് സെമസ്റ്റര്‍ അറ്റ് സീ സംവിധാനിച്ചത്. ഒഴുകും യൂണിവേഴ്‌സിറ്റി കരക്കടുത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണെന്ന പ്രത്യേകതയുണ്ട്. വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്റെ പ്രാധാന്യമാണ് ഇത് വിളിച്ചോതുന്നത്.
Read Also: തദ്ദേശ റോഡുകൾ ഇനി സൂപ്പറാകും, അതിവേഗം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു
ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് കപ്പല്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായും അധ്യാപകരുമായും കപ്പല്‍ ജീവനക്കാരുമായും സംസാരിച്ചു. കേരളം ഏറെ ഇഷ്ടമായെന്നും ആകര്‍ഷണീയമാണെന്നും വിദ്യാര്‍ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പറഞ്ഞു. ഇത്തരം യാത്രകളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേതെന്ന് മന്ത്രി റിയാസ് പ്രതികരിച്ചു. വീഡിയോ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വീഡിയോ കാണാം:
News Summary: The American ship university, known as Semester at Sea, has arrived in Kochi. About 500 students from various countries are studying at this floating university. Their professors, faculty, and other staff are also on board the ship.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here