‘ഏക സിവിൽകോഡ്’; മുസ്ലിം കോഡിനേഷൻ കമ്മറ്റിയുടെ ബഹുജന സെമിനാർ ഇന്ന് കോഴിക്കോട്

ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലിം കോഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ഇന്ന് കോഴിക്കോട് നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണഅജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന പേരിൽ വൈകുന്നേരം 4 മണിക്ക് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽകണ്ടംകുളം ജൂബിലി ഹാളിലാണ് സെമിനാർ.

Also Read: മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കൈമാറി; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ കൈരളി ന്യൂസിനോട്

ഏക സിവിൽകോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് മുസ്ലിം കോ ഓഡിനേഷൻകമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സെമിനാർ സംഘടപ്പിക്കുന്നത്. കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ ഡി എം കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ നേതാക്കൾ, പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെപ്രതിനിധികൾ, മത മേലധ്യക്ഷൻമാർ, നിയമജ്ഞർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും. കോഴിക്കോട്അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ ആണ് സെമിനാർ നടക്കുക. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട് ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചർച്ചകൾക്ക് സെമിനാർ വേദിയാകുമെന്ന് മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബഹുജന സെമിനാറിന്റെഭാഗമായി മണിപ്പൂർ ജനതക്ക് വേണ്ടി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കും.

Also Read: വിവാഹവേദികളിൽ പാട്ടുകൾ ആകാം ;പകർപ്പവകാശ തടസ്സമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News